വാഷിങ്ടൺ: ഗൾഫ് ഓഫ് മെക്സിേകാ ദ്വീപിനെ തകർത്ത് ഹാർവെ.ടെക്സസിൽ മണിക്കൂറിൽ 215 കി.മീ വേഗത്തിലാണ് കാറ്റ് വീശുന്നത്. വളരെ സാവധാനമാണ് കാറ്റ് തുടങ്ങിയത്. ചിലയിടങ്ങളിൽ 42സെ.മീ മഴ പെയ്തു. കനത്ത വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. മരങ്ങൾ വീണ് ൈവദ്യുതിലൈൻ തകർന്നതിനാൽ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കാറ്റിൽ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയമുണ്ട്.
ദുരിതബാധിതരെ താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ മുതൽ കനത്തമഴയാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. ടെക്സസിെല ലാവാസ തുറമുഖത്ത് തിരമാലകൾ 6.4 അടിയോളം ഉയർന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.
ദുരന്തബാധിത മേഖലകൾ സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്ന് ടെക്സസ് തീരത്തെ സ്കൂളുകൾക്ക് അവധി നൽകുകയും പ്രദേശത്തെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. വടക്കൻ മെക്സിേകായിലും ലൂയീസിയാനയിലും വെള്ളപ്പൊക്ക മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.മണിക്കൂറിൽ 201 കിലോമീറ്റർ വേഗത്തിൽ വീശുന്ന ഹാർവെ ചുഴലിക്കാറ്റ് യു.എസ് ലക്ഷ്യം വെച്ച് നീങ്ങുന്നതായി കഴിഞ്ഞദിവസം കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. 12 വർഷത്തിനിടെ അനുഭവപ്പെട്ട ഈ വൻ ചുഴലിക്കാറ്റ് നാശം സൃഷ്ടിക്കുമെന്നും സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.