ഫ്ലോറിഡയില്‍ മൈക്കിൾ ചുഴലിക്കാറ്റ് നാശം തുടരുന്നു

ന്യൂയോർക്​: യു.എസിലെ ഫ്ലോറിഡയില്‍ കനത്ത നാശം വിതച്ച്​ മൈക്കിൾ ചുഴലിക്കാറ്റ്​. പ്രദേശത്ത് 50 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും വലിയ കൊടുങ്കാറ്റാണിതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കി. മണിക്കൂറില്‍ 155 മൈല്‍ വേഗത്തിലാണ് കാറ്റുവീശിയത്.

കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി. വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നുവീണു. പല കെട്ടിടങ്ങളും നിലംപതിച്ചു. വലിയതരത്തിലുള്ള നാശനഷ്​ടങ്ങളാണ് സ്ഥലത്തുണ്ടായത്.ചുഴലിക്കാറ്റ്​ ആഞ്ഞു വീശിയതോടെ കടലില്‍ വലിയ തിരമാലകളുണ്ടായി. 3,75,000 പേരെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. കാറ്റിന് ശക്തികൂടിയതോടെയാണ്​ ഇവർ മാറിത്താമസിക്കാന്‍ തയാറായത്​.

Tags:    
News Summary - Hurricane Michael May Have Exposed Weak Spot in Florida-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.