ഫ്ളോറിഡ: ഭാര്യയേയും നാലു മക്കളേയും കൊന്ന് ആഴ്ചകളോളം മൃതശരീരങ്ങള്‍ വീട്ടിലും വാഹനത്തിലുമായി സൂക്ഷിച്ചയാൾ അ റസ്റ്റിൽ. അമേരിക്കയിൽ ഫ്ളോറിഡയിലെ ഒക്കാലയിലാണ് സംഭവം. മൈക്കിള്‍ ജോണ്സൻ (37) എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്ത ത്.
കഴിഞ്ഞ ദിവസം ജോര്‍ജിയ ബ്രാന്റ്ലി കൗണ്ടിയില്‍ ജോണ്‍സ് ഓടിച്ച വാഹനം അപകടത്തില്‍പെട്ടതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. വാഹനത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഭാര്യയുടെ ശരീരം വാഹനത്തില്‍ നിന്നും കണ്ടെടുത്തു. ചാള്ട്ടണ് കൗണ്ടിയില്‍ നിന്നും നാലു കുട്ടികളുടേയും മൃതശരീരം കണ്ടെത്തി.
ഭാര്യ കേസി ജോണ്‍ (32), ഒന്നു മുതല്‍ 10 വയസു വരെ പ്രായമുള്ള നാലു കുട്ടികള്‍ എന്നിവരെ ആറാഴ്ചകള്‍ക്ക് മുമ്പാണ് കാണാതായത്. ഇവരുടെ ബന്ധുക്കള്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.