വാഷിങ്ടൺ: ഇന്ത്യ-യു.എസ് പ്രതിരോധ വ്യാപാരം 18 ബില്യൺ ഡോളറായെന്ന് പെൻറഗൺ. അടുത്തയാഴ്ച ഒമ്പതാമത് ഇന്ത്യ-യ ു.എസ് ഡിഫൻസ് ടെക്നോളജി ആൻഡ് ട്രേഡ് ഇനീഷേറ്റിവിൻെറ യോഗം ന്യൂഡൽഹിയിൽ നടക്കാനിരിക്കെയാണ് പെൻറഗണിൻെറ പ ്രസ്താവന.
യുദ്ധോപകരണങ്ങളുടെ നിർമാണം, വികസനം എന്നിവയിലെല്ലാം ഇന്ത്യയും അമേരിക്കയും സഹകരിക്കുന്നുണ്ട്. ഇൗ ബന്ധം കൂടുതൽ ശക്തമാക്കാൻ യു.എസ് പ്രതിജ്ഞാബദ്ധമാണെന്ന് പെൻറഗൺ അണ്ടർസെക്രട്ടറി ഇലൻ .എം. ലോർഡ് പറഞ്ഞു.
ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇന്ത്യയിൽ ആയുധ നിർമാണം നടത്തുന്നതിനുള്ള പുതിയ സംവിധാനങ്ങൾ വികസിപ്പിക്കുമെന്നും ലോർഡ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.