മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ പോ​രാ​ടി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ക്ക്​ യു.എസിൽ അം​ഗീ​കാ​രം

ഹൂ​സ്​​റ്റ​ൺ: അ​മേ​രി​ക്ക​യി​ൽ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഇ​ന്ത്യ​ൻ വം​ശ​ജ​ക്ക്​ അം​ഗീ​കാ​രം. ഹൂ​സ്​​റ്റ​ൺ മേ​യ​ർ ഷി​ൽ​വ്​​സ്​​റ്റ​ർ ട്യൂ​ണ​റു​ടെ സ്​​പെ​ഷ​ൽ അ​ഡ്വൈ​സ​റാ​യ മി​നാ​ൽ പ​േ​ട്ട​ൽ ഡേ​വി​സി​നാ​ണ്​ അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​റി​​​െൻറ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

വൈ​റ്റ്​ ഹൗ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൽ​ഡ്​ ട്രം​പ്​ അ​ട​ക്ക​മു​ള്ള വി​ശി​ഷ്​​ട അ​തി​ഥി​ക​ള​ട​ങ്ങു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ മി​നാ​ൽ പ​േ​ട്ട​ൽ ഡേ​വി​സി​നെ ആ​ദ​രി​ച്ചു. ഹൂ​സ്​​റ്റ​ൺ ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ മേ​യ​റു​ടെ കീ​ഴി​ൽ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മി​നാ​ൽ നേ​തൃ​ത്വം ന​ൽ​കി​യ​ത്. വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു​പോ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യി​രു​ന്നു. മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ ഹൂ​സ്​​റ്റ​ൺ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ പ​രി​പാ​ടി​ക​ളി​ൽ മി​നാ​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - Indian-American Awarded At White House-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.