വാഷിങ്ടണ്‍: ഫോക്സ് ന്യൂസ് സര്‍വേയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനെക്കാള്‍ ആറു പോയന്‍റ് മുന്നില്‍. ഹിലരിക്ക് 49ഉം ട്രംപിന് 42ഉം ശതമാനം വോട്ടാണ് സര്‍വേയില്‍ ലഭിച്ചത്. കഴിഞ്ഞയാഴ്ച ഫോക്സ് ന്യൂസ് നടത്തിയ സര്‍വേയിലും ഹിലരി ഏഴു പോയന്‍റ് മുന്നിലായിരുന്നു. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയായിരുന്നു വോട്ടെടുപ്പ്. പുരുഷ വോട്ടുകളില്‍ ഏഴു പോയന്‍റിന്‍െറയും സ്ത്രീ വോട്ടുകളില്‍ 17 പോയന്‍റിന്‍െറയും ലീഡ് ഹിലരിക്ക് ട്രംപിനെക്കാള്‍ കൂടുതല്‍ ലഭിച്ചു.
അമേരിക്കയിലെ ഇന്ത്യന്‍ വംശജരില്‍ ഭൂരിഭാഗവും ഹിലരിയെ പിന്തുണക്കുന്നതായാണ് റിപ്പോട്ട്. സിലിക്കണ്‍ വാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് വിവരം പുറത്തുവിട്ടത്. കുടിയേറ്റം, മതസ്വാതന്ത്ര്യം, പുറംജോലിക്കാരുമായുള്ള കരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരുസ്ഥാനാര്‍ഥികളുടെയും നിലപാടുകള്‍ പരിശോധിച്ചാണ് ഇന്ത്യക്കാരുടെ വോട്ട്. എന്നാല്‍ തീവ്രവാദവിരുദ്ധ നിലപാട്, ഇന്ത്യയുമായുള്ള വിദേശനയം തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിനാണ് കൂടുതല്‍ മുന്‍ഗണനയെന്നും സര്‍വേയില്‍ പറയുന്നു.
തെരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തേതുമായ ട്രംപ്-ഹിലരി സംവാദം വ്യാഴാഴ്ച നടക്കും. കഴിഞ്ഞ രണ്ടു സംവാദങ്ങളിലും ഹിലരിയാണ് മുന്നിലത്തെിയത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ ഏറ്റവും വലിയ അഴിമതിക്കാരിയാണ് ഹിലരിയെന്നാണ് ട്രംപിന്‍െറ ആരോപണം.
തെരഞ്ഞെടുപ്പ് നേട്ടത്തിനായി ക്രിമിനല്‍ സംഘത്തെ നിയോഗിച്ചെന്നും മാധ്യമങ്ങളെ ഉപയോഗിച്ച് വോട്ടര്‍മാരുടെ മനസ്സ് വിഷലിപ്തമാക്കാനാണ് ഹിലരിയുടെ ശ്രമമെന്നുമായിരുന്നു മറ്റ് ആരോപണങ്ങള്‍. ആരോപണങ്ങളോട് ഹിലരി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.