ഹവാന: അന്തരിച്ച ക്യൂബൻ വിപളവ നേതാവ് ഫിദൽ കാസ്ട്രോയുടെ സംസ്കാരചടങ്ങിൽ പെങ്കടുക്കാൻ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘം ഹവാനയിലെത്തി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിെൻറ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കാസ്ട്രോക്ക് അന്ത്യോപചാരം അർപ്പിക്കുന്നതിനായി എത്തിയിട്ടുള്ളത്.
ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ എം തമ്പിടുറായ്, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ, സി.പി.എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി, സി.പി.െഎ സെക്രട്ടറി ഡി രാജ, ബി.ജെ.ഡി എം.പി ജിന, ബി.ജെ.പി എം.പി രമൺ ദേക, സമാജ്വാദ് പാർട്ടി എം.പി ജാവേദ് അലി ഖാൻ എന്നിവരാണ് സംഘത്തിലുള്ളത്.
വിവിധ രാഷ്ട്രത്തലവന്മാരാണ് ഫിദലിന് അന്ത്യോപചാരം അർപ്പിക്കുവാൻ ഹവാനയിൽ എത്തിയിരിക്കുന്നത്. ഇന്നു നടക്കുന്ന സ്മരണാഞജലിക്ക് ശേഷം രാജ്യത്തുടനീളം വിലാപയാത്രയായി കാസ്ട്രേയുടെ ഭൗതിക ശരീരം ഡിസംബർ നാലിലാണ് തെക്ക് കിഴക്കൻ സംസ്ഥാനമായ സാൻറിയാഗോ ഡി ക്യൂബയിൽ സംസ്കരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.