വാഷിങ്ടൺ: രോഗിയായ പെൺകുട്ടികളെ കടന്നുപിടിച്ച ഇന്ത്യൻ ഡോക്ർക്ക് യു.എസിൽ ജയിൽ ശിക്ഷ. അരുൺ അഗർവാൾ (40) നെയാണ് കോടതി പത്ത് മാസം തടവിന് ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞയുടൻ അഗർവാളിനെ ഇന്ത്യയിലേക്ക് കയറ്റി അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഒഹായോയിലെ കുട്ടികളുടെ ആശുപത്രിയിൽ ഡോക്ടറായ അരുൺ മെഡിക്കൽ പരിശോധനക്കിടെയാണ് പെൺകുട്ടികളെ കയറിപ്പിടിച്ചത്. 2013നും 2015നും ഇടയിലായിരുന്നു സംഭവം. രാജ്യം വിട്ട് പോകുന്നതിനിടെയാണ് അഗർവാൾ പൊലീസ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.