അമേരിക്കയിലെ ഇന്ത്യൻ എംബസിയിൽ ഹെൽപ് ലൈൻ തുറന്നു

വാഷിംഗ്ടണ്‍ ഡി.സി: ബെര്‍മുഡ, ഡലവെയര്‍, കൊളംമ്പിയ ഡിസ്ട്രിക്റ്റ്, ക​െൻറുക്കി, മേരിലാൻഡ്​, നോര്‍ത്ത് കരോളൈന, വെര് ‍ജീനിയ, വെസ്​റ്റ്​ വെര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന്​ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി 24 മണിക് കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ തുറന്നതായി വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

കോവിഡ്​ വൈറസി നെ പ്രതിരോധിക്കാൻ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നിലപാടുകള്‍ അറിയാനും യാത്രാ നിയന്ത്രണം, വിലക്ക് എന്നിവയെ കുറിച്ചുള്ള വിവരങ്ങളും അറിയാനുമായി 202 213 1364, 202 262 0375 എന്നീ നമ്പറുകളുമായോ, cons4.washington@mea.gov.in. എന്ന ഇമെയിലുമായോ ബന്ധപ്പെടാവുന്നതാണ്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ (ഇന്ത്യന്‍ എംബസി) ചുവടെ:
ഇല്ലിനോയ്, ഇന്ത്യാന, മിഷിഗണ്‍, മിനിസോട്ട: 312 687 3642.
അര്‍ക്കന്‍സാസ്, ലൂസിയാന, ഒക് ലഹോമ, ടെക്‌സസ്: 713 626 2149.
ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, കണക്റ്റിക്കട്ട്: 212 774 0607.
അലാസ്‌ക, അരിസോണ, കലിഫോര്‍ണിയ: 415 483 6629.

കോവിഡ്​ വൈറസ് വ്യാപകമായതിനെ തുടര്‍ന്നു മാര്‍ച്ച് 11ന് ഇന്ത്യൻ സർക്കാർ വിസ അനുവദിക്കുന്നതിൽ കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 15 വരെയാണ് നിയന്ത്രണം. അത്യാവശ്യത്തിന് യാത്രചെയ്യേണ്ടവര്‍ അടുത്ത ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിർദേശിച്ചു.

Tags:    
News Summary - indian embassy at america has started help line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.