ന്യൂയോർക്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അരങ്ങേറ്റത്തിന് അവസരമൊരുക്കി 193 അംഗ യു.എൻ പൊതുസഭയുടെ വാർഷികയോഗം ഇൗയാഴ്ച ആരംഭിക്കാനിരിക്കെ ഇറാന് അഗ്നിപരീക്ഷയായി ആണവ കരാർ. ട്രംപും പശ്ചിമേഷ്യയിൽ അദ്ദേഹത്തിെൻറ ഉറ്റ കൂട്ടാളിയായ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും കരാർ അവസാനിപ്പിക്കാൻ ഏറെയായി തുടരുന്ന ശ്രമങ്ങൾക്ക് പൊതുവേദി കണ്ടെത്താനാകും യു.എന്നിൽ ശ്രമം. ജർമനി, യു.കെ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ കരാർ നടപ്പാക്കാൻ ഏതറ്റം വരെ പോകാനും സന്നദ്ധമാകുന്നത് യു.എന്നിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കും.
യു.എന്നിൽ ട്രംപിെൻറ കന്നിപ്രഭാഷണത്തിന് കാതോർക്കുന്ന ലോകം പ്രധാനമായി കാത്തിരിക്കുന്നത് ഇറാൻവിഷയത്തിൽ അദ്ദേഹത്തിെൻറ നിലപാടുകളാണ്. പരമാവധി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനായി ട്രംപിനൊപ്പം നെതന്യാഹുവുമുണ്ട്. എന്നാൽ, മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമക്കൊപ്പം കരാർ രൂപം നൽകാനായി ശ്രമം നടത്തിയ ജർമനി, ബ്രിട്ടൻ, റഷ്യ ഉൾപ്പെടെ രാജ്യങ്ങൾക്കൊന്നും കരാർ അവസാനിപ്പിക്കുന്നതിനോട് യോജിപ്പില്ല.
2015ൽ കരാർ നിലവിൽ വന്നതോടെ ഇറാെൻറ വശമുണ്ടായിരുന്ന, ആയുധനിർമാണത്തിന് പ്രാപ്തമായ സമ്പുഷ്ട യുറേനിയം 99 ശതമാനവും നശിപ്പിക്കപ്പെട്ടുകഴിഞ്ഞതായി അമേരിക്ക തന്നെ സമ്മതിക്കുന്നുണ്ട്. എന്നിട്ടും, ആണവോർജനിലയങ്ങളിൽ പരിശോധനക്ക് അവസരം നൽകുന്നില്ലെന്നതുൾപ്പെടെ പരാതികൾ 2003ൽ ഇറാഖിനെ ഇല്ലാതാക്കും മുമ്പ് ആണവോർജസമിതി നടത്തിയ പരിശോധനകൾക്കുസമാനമായാണ് വിദഗ്ധർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.