വാഷിങ്ടൺ: ഇറാനുമേൽ വീണ്ടും ആണവ ഉപരോധം ഏർപ്പെടുത്തേണാ എന്ന കാര്യത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉടൻ തീരുമാനമെടുത്തേക്കുമെന്ന് റിപ്പോർട്ട്. 2015ൽ ഇറാനും അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ആണവകരാറിെൻറ ഭാഗമായാണ് വർഷങ്ങളായുണ്ടായിരുന്ന ഉപരോധം നീക്കിയത്. എന്നാൽ, ഭരണത്തിലേറിയതുമുതൽ ഇറാനെതിരായ ഉപരോധം നീക്കിയത് തെറ്റായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ട ട്രംപ് അത് പുനഃസ്ഥാപിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ആറ് രാജ്യങ്ങളും ഇറാനും തമ്മിൽ ഒപ്പുവെച്ച ആണവ കരാർ അമേരിക്കയുടെ താൽപര്യത്തോട് നീതി പുലർത്തുന്നതല്ലെന്നാണ് ട്രംപിെൻറ നിലപാട്.
ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞദിവസം ട്രംപ് തന്നെയാണ് ഇൗ സൂചന നൽകിയത്. ഇതുസംബന്ധിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകരോട് ‘വളരെ പെെട്ടന്ന് നിങ്ങൾക്ക് അതറിയാം’ എന്നാണ് ട്രംപ് പറഞ്ഞത്. ഒബാമ ഭരണകൂടം മുൻകൈയെടുത്ത് കൊണ്ടുവന്ന കരാർ ‘ഏറെ ന്യൂനതകളുള്ളതാണെന്ന്’ ട്രംപിെൻറ അടുത്തയാളും റിപ്പബ്ലിക്കൻ സെനറ്ററുമായ മാർകോ റൂബിയോ അഭിപ്രായപ്പെട്ടിരുന്നു.ആണവായുധങ്ങൾ വഹിക്കാനാവുന്ന ബാലിസ്റ്റിക് മിസൈലുകളുടെ നിർമാണമടക്കം ഒരുവിധ ആണവായുധ പ്രവർത്തനങ്ങളും ഇറാെൻറ ഭാഗത്തുനിന്നുണ്ടാവരുതെന്നായിരുന്നു കരാറിൽ ആറ് രാഷ്ട്രങ്ങൾ മുന്നോട്ടുവെച്ച പ്രധാന നിബന്ധന.
ഇത് ഇറാൻ അംഗീകരിക്കുന്നതോടെ രാജ്യത്തിനുമേൽ അടിച്ചേൽപിക്കപ്പെട്ട സാമ്പത്തിക ഉപരോധങ്ങളെല്ലാം നീക്കുമെന്നും കരാർ വ്യക്തമാക്കിയിരുന്നു. കരാർ പ്രാബല്യത്തിൽവന്ന് ഉപരോധം നീക്കിയതോടെ എണ്ണ വിൽപനയിലൂടെ നേടിയതും വിദേശരാജ്യങ്ങളിൽ മരവിപ്പിക്കപ്പെട്ടുകിടന്നതുമായി കോടിക്കണക്കിന് ഡോളർ തിരിച്ചുപിടിക്കാൻ ഇറാനായിരുന്നു. നീക്കിയ ഉപരോധങ്ങളിൽ പലതിെൻറയും കാലാവധി വരുംആഴ്ചകളിൽ കഴിയാനിരിക്കെ അവ അമേരിക്ക പുതുക്കുമോ എന്നത് ആഗോള ശ്രദ്ധയാകർഷിക്കുന്ന വിഷയമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.