അലക്സാണ്ട്രിയ: ‘കോവിഡ് വ്യാപനത്തിനിടക്ക് ഇവിടെ നിന്ന് ജീവനോടെ പുറത്ത് പോകാനാകുമെന്ന് തോന്നുന്നി ല്ല..’ ഇത് പറയുേമ്പാൾ 59 കാരനായ ഇറാനിയൻ പ്രൊഫസർ ഡോ. സിെറാസ് അസ്ഗരിയുടെ കണ്ണുകളിൽ കടലോളം നിരാശയായിരുന്നു. ഉൾകൊള്ളവുന്നതിലും അധികം ആളുകളെ പാർപ്പിച്ച അലക്സാണ്ട്രിയയിലെ താൽകാലിക തടവറയിലിരുന്നാണ് അസ്ഗരി ഗാർഡിയൻ റിപ്പോർട്ടറുമായി സംസാരിച്ചത്. ആവശ്യത്തിന് ശുചീകരണ സംവിധാനങ്ങളോ മാസ്കോ അനുവദിക്കാത്ത അമേരിക്കൻ അധികൃതരുടെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് പറയുേമ്പാൾ അങ്ങേയറ്റം നിസഹായതയാണ് നിഴലിച്ചത്.
തെഹ്റാനിലെ യൂണിവേഴ്സിറ്റി പ്രൊഫസറായ അസ്ഗരിക്ക് അമേരിക്ക അപരിചിത ദേശമൊന്നുമല്ല. അദ്ദേഹത്തിെൻറ പി.എച്ച്ഡി ഇവിടെ നിന്നാണ് പൂർത്തിയാക്കിയത്. രണ്ട് മക്കൾ ഇപ്പോഴും ജീവിക്കുന്നത് അമേരിക്കയിലാണ്. നിയമ പരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് 2017 ൽ ഭാര്യയുമൊത്ത് അദ്ദേഹം അമേരിക്കയിൽ എത്തിയത് മുതൽ അധികൃതർ അദ്ദേഹത്തിന് പിറകെയുണ്ട്. യാത്രരേഖകൾ ശരിയല്ലെന്നായിരുന്നു ആദ്യ ആരോപണം. ഒഹിയോയിലെ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തുന്ന പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാപാര രഹസ്യങ്ങൾ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു പിന്നീടുള്ള നടപടികൾ.
ഇൗ കേസിൽ അദ്ദേഹത്തിനെതിരെ വിചാരണ നടന്നു. നീണ്ട വിചാരണക്കൊടുവിൽ 2019 നവംബറിൽ അസ്ഗരിയെ കോടതി കുറ്റവിമുക്തനാക്കി. എന്നാൽ, അസ്ഗരിയുടെ യഥാർത്ഥ പാസ്പോർട്ട് അമേരിക്കൻ അധികൃതർ ആദ്യമേ പിടിച്ചുവെച്ചതിനാൽ തടവിൽ നിന്ന് മോചനമുണ്ടായില്ല. അനധികൃത കുടിയേറ്റക്കാരനെന്ന നിലയിൽ കയറ്റി അയക്കാനായി കുടിയേറ്റ നിയന്ത്രണ അധികൃതർക്ക് അദ്ദേഹത്തെ കൈമാറി.
ഇറാനിലേക്ക് കയറ്റി അയക്കുന്നതിെൻറ ഭാഗമായി മാർച്ച് 10 നാണ് ഡോ. അസ്ഗരിയെ അലക്സാണ്ട്രിയയിലെ താൽകാലിക തടവറയിലെത്തിക്കുന്നത്. അപ്പോഴേക്കും കോവിഡ് പകർച്ചവ്യാധി ലോകമാകെ പടരുകയും വിമാനസർവീസുകൾ നിലക്കുകയും ചെയ്തിരുന്നു. അലക്സാണ്ട്രിയയിലെ താൽകാലിക തടവറയിൽ അധികൃതർ തങ്ങളെ മനുഷ്യരായല്ല കാണുന്നെതന്നാണ് അസ്ഗരി പറയുന്നത്.
വൃത്തിഹീനമാണ് സാഹചര്യങ്ങളെന്ന് അദ്ദേഹം പറയുന്നു. ആവശ്യത്തിലധികം ആളുള്ള തടവറയിലേക്ക് ദിനേനെയെന്നോണം പുതിയ ആളുകളെ എത്തിക്കുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കുന്ന പുതിയ ആളുകൾക്ക് കോവിഡ് പരിശോധനയോ മറ്റോ നടത്താതെ എല്ലാവരെയും ഒരുമിച്ച് പാർപ്പിക്കുകയാണ്.
അണുനശീകരണിയോ ആവശ്യത്തിന് സോപ്പോ മാസ്കോ നൽകാൻ അധികൃതർ തയാറാകുന്നില്ലത്രെ. ശ്വാസകോശ പ്രശ്നങ്ങളുള്ള തനിക്ക് കോവിഡ് ബാധിച്ചാൽ അതിജീവിക്കാനാകില്ലെന്ന് ഡോ. അസ്ഗരി പറയുന്നു.
കയറ്റി അയക്കൽ നടപടികൾക്ക് കാത്തുനിൽക്കാതെ സ്വയം ടിക്കറ്റെടുത്ത് ഇറാനിലേക്ക് തിരിച്ച് പോകാൻ അസ്ഗരി ഒരുക്കമാണെന്ന് അധികൃതരെ നേരത്തെ അറിയച്ചിരുന്നെങ്കിലും അനുവാദം ലഭിച്ചില്ലെന്ന് അദ്ദേഹത്തിെൻറ വക്കീൽ പറയുന്നു. യാത്രാ സംവിധാനങ്ങൾ ശരിയാകുന്നത് വരെ അമേരിക്കയിലുള്ള മകളുടെ അടുത്ത താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ അദ്ദേഹത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.