വാഷിങ്ടൺ: െഎക്യരാഷ്ട്ര സഭയിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസംഗം ഭീഷണിയും അജ്ഞതയും നിറഞ്ഞതെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റുഹാനി. അന്താരാഷ്ട്ര നിയമങ്ങൾ അമേരിക്ക ലംഘിക്കുകയാണ്. ആരുടെയും ഭീഷണിക്ക് ഇറാൻ വഴങ്ങില്ല. ആണവകരാർ ലംഘനത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ റുഹാനി പറഞ്ഞു.
ഇറാൻ സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് ട്രംപ് ചൊവ്വാഴ്ച പൊതുസഭയിൽ ഉന്നയിച്ചത്. അഴിമതി നിറഞ്ഞ ഭരണസംവിധാനം സമ്പന്നമായ ഇറാനെ നശിപ്പിച്ചെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. 2015ലെ ഇറാനുമായുള്ള ആണവകരാറിനെയും ട്രംപ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി റുഹാനി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.