ഇ​സ്​​ലാ​മോ​ഫോ​ബി​യ​ക്കെ​തി​രെ കാ​ന​ഡ പ്ര​മേ​യം പാ​സാ​ക്കി

ടൊറേൻറാ: ഇസ്ലാം ഭീതി പരത്തുന്നതിനെ അപലപിച്ച് കനേഡിയൻ പാർലമ​െൻറ് പ്രമേയം  പാസാക്കി. 91നെതിരെ 201 വോട്ടുകൾക്കാണ് ലിബറൽ പാർട്ടി അംഗമായ ഇഖ്റ ഖാലിദ്  അവതരിപ്പിച്ച ‘പ്രമേയം 103’ പാർലമ​െൻറ് പാസാക്കിയത്.  വ്യവസ്ഥാപിതമായ എല്ലാ വംശീയ  വിദ്വേഷപ്രചാരണങ്ങളെയും മതവിവേചനങ്ങളെയും അപലപിക്കുന്ന പ്രമേയം, ഇത്തരം വ്യവസ്ഥാപിത വംശീയതകളെ ചെറുക്കുന്നതിന് സർക്കാർതല നടപടി വേണമെന്നും ആവശ്യപ്പെട്ടു.  
പ്രമേയം പാസായതോടെ, സർക്കാർ നിയമിക്കുന്ന സമിതി മുസ്ലിം സ് ഥാപനങ്ങൾക്കുനേരെയുണ്ടായ ആക്രമണസംഭവങ്ങളിൽ അന്വേഷണം നടത്തി ഇൗ വർഷം നവംബറിൽ റിപ്പോർട്ട് സമർപ്പിക്കണം.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇഖ്റ ഖാലിദ് പ്രമേയം അവതരിപ്പിച്ചത്്. നിരവധി നാളത്തെ ചർച്ചകൾക്കും സംവാദത്തിനുമൊടുവിലാണ് പ്രമേയം പാസായത്. 
ഇൗ വർഷം ജനുവരി 29ന് ക്യുബക് നഗരത്തിൽ മുസ്ലിം പള്ളിക്കുനേരെയുണ്ടായ ആക്രമണത്തെ തുടർന്ന് പ്രമേയത്തിന് പാർലെമൻറ് അംഗങ്ങൾക്കിടയിൽ സ്വീകാര്യതയേറി.  ലിബറലുകളെ കൂടാതെ, എൻ.ഡി.പി, ഗ്രീൻ പാർട്ടി എന്നിവരും പ്രമേയത്തെ പിന്തുണച്ചു. 
പ്രമേയം ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാവുെമന്നും, ഇസ്ലാമിന് പ്രത്യേക പരിഗണന നൽകുന്നത് മതവിവേചനത്തിന് തുല്യമാണെന്നുമാണ് പ്രമേയത്തെ എതിർത്ത വലതുപക്ഷ പാർട്ടികളുടെ വാദം.

Tags:    
News Summary - islamophobia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.