സെൻ്ലുയി: ജോൺസൺ ആന്‍റ് ജോൺസൺ ബേബി പൗഡർ ഉപയോഗിച്ചതു മൂലം അർബുദം വന്നുവെന്ന പരാതിയിൽ യുവതിക്ക് 70 ദശലക്ഷം യു.എസ് ഡോളർ (400 കോടിയോളം രൂപ ) നഷ്ടപരിഹാരം നൽകണമെന്ന് അമേരിക്കയിലെ സെൻ്ലുയി കോടതി. കാലിഫോർണിയിയിലെ ഡെബ്രോ ജിയാൻജി എന്ന യുവതിയാണ് കേസ് ഫയൽ ചെയ്തത്.
ഡെബ്രോക്ക് അണ്ഡാശയ അർബുദം ഉണ്ടെന്ന് 2012ലായിരുന്നു കണ്ടെത്തിയത്. അർബുദത്തിന്കാരണം ജോൺസൺ ആന്‍റ് ജോൺസെൻറ ബേബി പൗഡറാണെന്ന് ആരോപിച്ച് അവർ കോടതിയെ സമീപിക്കുകയായിരുന്നു. സെപ്തംബറിൽ വാദം പൂർത്തിയാക്കിയ കേസിൽ കോടതി ഇപ്പോഴാണ് വിധി പറയുന്നത്.
സന്തോഷം പകരുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്ന് ഹരജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജിം ഒാൺഡർ പ്രതികരിച്ചു. ജോൺസൺ കമ്പനിയുടെ ഉൽപ്പന്നങ്ങൾ അർബുദത്തിന് കാരണമായേക്കുമെന്ന മുന്നറിയിപ്പ് നൽകാൻ കമ്പനി ബാധ്യസ്ഥമാണെന്ന വാദമുറപ്പിക്കുന്നതാണ് വിധിെയന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
അതേസമയം കേസിനെക്കുറിച്ച് ഉടൻ പ്രതികരിക്കാനില്ലെന്ന് ജോൺസൺ ആൻറ്ജോൺസൺ പ്രതിനിധി പറഞ്ഞു. യുവതിയുടെ അവസ്ഥയിൽ തങ്ങൾക്ക് അതിയായ വിഷമമുണ്ട്. എന്നാൽ വിധിക്കെതിരെ അപ്പീൽ പോകും. പൂർണ്ണമായും ശാസ്ത്രീയ രീതിയിലാണ് ജോൺസൺ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതുന്നും സെൻറ് ലൂയി പോസറ്റ് ഡെസ്പാച്ച് പ്രാദേശിക പത്രത്തിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ജോൺസൺ ആൻറ്ജോൺസൺ പ്രതിനിധി കരോൾ ഗൂഡ്റിച്ച് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.