വാഷിങ്ടൺ: മധ്യഅമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർ അമേരിക്കയിൽ പ്രവേശിക്കുന്നത് തടയുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉത്തരവിന് യു.എസ് കോടതിയുടെ താൽക്കാലിക വിലക്ക്. സാൻഫ്രാൻസിസ്കോയിലെ യു.എസ് ഡിസ്ട്രിക്ട് ജഡ്ജി ജോൺ ടൈഗർ ആണ് ഉത്തരവ് നടപ്പാക്കുന്നത് ഡിസംബർ 19 വരെ താൽക്കാലികമായി തടഞ്ഞത്. ഇൗ മാസാദ്യമാണ് ട്രംപ് ഉത്തരവിൽ ഒപ്പുവെച്ചത്. ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനകളാണ് ട്രംപിനെതിരെ കോടതിയെ സമീപിച്ചത്.
ദേശീയ താൽപര്യം മുൻനിർത്തിയാണ് കുടിയേറ്റക്കാരെ തടയുന്നതെന്നാണ് ട്രംപിെൻറ വാദം. കുടിയേറ്റം തടയാൻ മെക്സിക്കൻ അതിർത്തിയിൽ ട്രംപ് ഭരണകൂടം സൈന്യത്തെ വിന്യസിച്ചിരുന്നു. അമേരിക്കയെ പിന്നോട്ടടിപ്പിക്കുന്ന കുടിയേറ്റനിയമങ്ങൾ പൊളിച്ചെഴുതുമെന്നായിരുന്നു ട്രംപിെൻറ പ്രഖ്യാപനം.
കുടിയേറ്റത്തിനായി അേപക്ഷ നൽകുന്ന ആർക്കും അമേരിക്കൻ പൗരനാകാൻ അനുമതിയുണ്ട്. ഇൗ വ്യവസ്ഥയിൽ മാറ്റം വരുത്തുമെന്നായിരുന്നു ട്രംപിെൻറ പ്രഖ്യാപനം. അതുപോലെ, അമേരിക്കയിൽ ജനിക്കുന്ന കുടിയേറ്റക്കാരുടെ മക്കളുടെ ആർജിത പൗരത്വം എടുത്തുകളയുമെന്നും പ്രഖ്യാപിച്ചു. ദാരിദ്ര്യത്തിൽനിന്നും കലാപത്തിൽനിന്നും രക്ഷതേടിയാണ് ഹോണ്ടുറസ്, ഗ്വാട്ടമാല, എൽസാൽവഡോർ തുടങ്ങിയ മധ്യഅമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ളവർ യു.എസിൽ അഭയം തേടുന്നത്. ഇൗ കുടിയേറ്റ സംഘം കാരവൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവർ ക്രിമിനലുകളാണെന്നാണ് ട്രംപിെൻറ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.