കറാക്കസ്: പ്രസിഡൻറ് തെരഞ്ഞെടുപ്പിനായി വെനിസ്വേലൻ ജനത ഞായറാഴ്ച പോളിങ് ബൂത്തിലെത്തി. ഒരു വിഭാഗം പ്രതിപക്ഷം ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താൻ സാധ്യതകൾ ഉറപ്പിച്ചാണ് ഇക്കുറി പ്രസിഡൻറ് നികളസ് മദൂറോ കളത്തിലിറങ്ങുന്നത്.
മുൻ ബസ് ഡ്രൈവർ ആയിരുന്ന ഇൗ 55കാരെൻറ പ്രധാന എതിരാളി മുൻ സൈനിക ഒാഫിസറും ഗവർണറുമായ ഹെൻറി ഫാൽകൺ ആണ്. 2.05 കോടി പേർക്കാണ് വോട്ടവകാശം. ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പിൽ മദൂറോ തന്നെ വിജയിക്കുമെന്നാണ് വിലയിരുത്തൽ.
വിജയിച്ചാൽ ക്രമക്കേട് ഉറപ്പിക്കാമെന്നാണ് പ്രതിപക്ഷത്തിെൻറ വാദം. യഥാർഥത്തിൽ ഇൗ വർഷം ഡിസംബറിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ, അധികാരം നിലനിർത്താൻ വേണ്ടി മദൂറോ ഇടപെട്ട് തെരഞ്ഞെടുപ്പ് മുന്നോട്ടാക്കുകയായിരുന്നു. രണ്ട് പ്രധാന സ്ഥാനാർഥികൾക്ക് മത്സരിക്കാൻ വിലക്കുണ്ട്.
നിലവിൽ സാമ്പത്തിക പ്രതിസന്ധിയിൽ നെേട്ടാട്ടമോടുകയാണ് വെനിസ്വേല. രാജ്യത്തെ 70 ശതമാനത്തിലേറെ കുട്ടികളും കടുത്ത പോഷകാഹാര ദൗർലഭ്യം അനുഭവിക്കുകയാണ്. അവശ്യ ഭക്ഷണസാധനങ്ങൾക്കും മരുന്നിനും ക്ഷാമം നേരിടുകയാണ്. ദേശീയ കറൻസിയായ ബൊളിവറിെൻറ മൂല്യമിടിഞ്ഞു.
ദുരിതം സഹിക്കാനാവാതെ ആയിരങ്ങൾ സ്വന്തം രാജ്യത്തുനിന്ന് അയൽരാജ്യങ്ങളായ കൊളംബിയയിലേക്കും ബ്രസീലിലേക്കും പലായനം ചെയ്തിരുന്നു. 2017ൽ മദ്യൂറോയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷത്തിെൻറ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ 125 പേരാണ് മരണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.