കറാക്കസ്: കോടിക്കണക്കിനു ഡോളറുകൾ കൊള്ളയടിച്ചശേഷം പകരം മാനുഷിക സഹായമെന്ന പ േരിൽ അപ്പക്കഷണങ്ങൾ വെച്ചുനീട്ടുകയാണ് അമേരിക്കയെന്ന് വെനിസ്വേലൻ പ്രസിഡൻറ് നികളസ് മദൂറോ. കൊളംബിയൻ അതിർത്തിയിൽ വെനിസ്വേലയിലേക്കുള്ള അന്താരാഷ്ട്ര സഹായം കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് മദൂറോയുടെ വിമർശനം. 30,00 കോടി ഡോളർ ഇവിടെനിന്ന് അവർ കൊള്ളയടിച്ചു. അപ്പത്തുണ്ടുകളും മലിനമായ ഭക്ഷണപദാർഥങ്ങളുമാണ് അവർ പകരം വാഗ്ദാനം ചെയ്യുന്നത്. സഹായത്തിെൻറ മറവിൽ വെനിസ്വേലയെ അട്ടിമറിക്കാനാണ് യു.എസിെൻറ പദ്ധതി.
അമേരിക്കയുടെ ഉപരോധമാണ് വെനിസ്വേലക്ക് 30,000 കോടി ഡോളറിെൻറ സാമ്പത്തിക നഷ്ടമുണ്ടാക്കിയത്. യു.എസിെൻറ സഹായവാഗ്ദാനം വലിയൊരു കെണിയാണെന്ന് മദൂറോ ആരോപിച്ചു.വെനിസ്വേലയെ അസ്ഥിരപ്പെടുത്താനാണ് അമേരിക്കയുെട നീക്കം. വിദേശത്തുനിന്ന് വരുന്ന ഏതൊരു സഹായത്തിനും കര്‍ശന നിയന്ത്രണവും പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സഹായം സ്വീകരിക്കുകയെന്നും മദൂറോ വ്യക്തമാക്കി. സഹായം തടയുന്ന മദൂറോക്കെതിരെ പ്രതിപക്ഷ നേതാവും സ്വയംപ്രഖ്യാപിത പ്രസിഡൻറുമായ വാൻ ഗൊയ്ദോ രംഗത്തുവന്നിരുന്നു. യു.എസിനു പിന്നാലെ 50ഒാളം രാജ്യങ്ങളുടെ പിന്തുണയുണ്ട് ഗൊയ്ദോക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.