അങ്കമാലി എം.എല്‍.എ. റോജി ജോണിന് ന്യൂജെഴ്സിയില്‍ സ്വീകരണം

ന്യൂജെഴ്സി: ന്യൂജെഴ്സിയിലെ അങ്കമാലി കൂട്ടായ്മയുടെ നേതൃത്വത്തില്‍ അങ്കമാലി എം.എല്‍.എ. റോജി എം. ജോണിന് സ്വീകരണം നല്‍കുന്നു. ഏപ്രില്‍ 30 തിങ്കളാഴ്ച വൈകീട്ട് 6:30ന് ഔവര്‍ റെഡീമര്‍ ചര്‍ച്ച് ഹാളിലാണ് (344 നോര്‍ത്ത് വാഷിംഗ്ടണ്‍ അവന്യൂ, ഡ്യൂമൊണ്ട്, ന്യൂജെഴ്സി 07628) സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. 

കെ.എസ്.യു വിലൂടെ രാഷ്ട്രീയ രംഗത്തേക്കു കടന്നു വന്ന റോജി ജോണ്‍,  2016 ൽ ത​​​െൻറ കന്നിയങ്കത്തിൽ അങ്കമാലി നിയോജകമണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്​. 

അങ്കമാലിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും പ്രവാസികളായ അങ്കമാലിക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ എം.എല്‍.എയെ ധരിപ്പിക്കുന്നതിനും അവസരം ലഭിക്കുന്ന  സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ സംഘടനാ-രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ക്ഷണിക്കുന്നതായി അങ്കമാലി കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു. 

Tags:    
News Summary - MLA Roji John Invited to New Jersey - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.