വാഷിങ്ടൺ: ചരിത്രത്തിലാദ്യമായി ബഹിരാകാശത്ത് രണ്ട് സ്ത്രീകൾ നടന്നുതുടങ്ങി. അ മേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക മെയറുമാണ് വനിതകള്‍ മാ ത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തില്‍ പങ്കാളികളായത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തി െൻറ പവര്‍ കണ്ട്രോളര് മാറ്റിസ്ഥാപിക്കുന്നതിനാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിരിക്കുന്നത്. കോച്ചിെൻറ നാലാമത്തെ ബഹിരാകാശ നടത്തമാണ് ഇത്; മെയറിെ ൻറ ആദ്യത്തേതും.
പുതിയ ബാറ്ററികള്‍ സ്ഥാപിക്കുന്നതിനായി ഒക്ടോബര്‍ 21 തിങ്കളാഴ്ച ഇരുവരും ചേര്‍ന്ന് ബഹിരാകാശനിലയത്തിന് പുറത്തിറങ്ങാന്‍ നിശ്ചയിച്ചിരുന്നു. ഇതിനിടെ പവര്‍ കണ്‍ട്രോളറുകളിലൊന്നില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരുടെയും ബഹിരാകാശ നടത്തം ഈ ആഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ ഒരു ബാറ്ററി പാക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നത്തിെൻറ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് നാസ അധികൃതര്‍ പറഞ്ഞു. സ്പേയ്സ് എക്സിെൻറ ഡ്രാഗണ്‍ കാര്‍ഗോ കാപ്സ്യൂളില്‍ കേടുവന്ന ബാറ്ററി ചാര്‍ജ്/ഡിസ്ചാര്‍ജ് യൂനിറ്റ് ഭൂമിയിലെത്തിക്കും.
ബഹിരാകാശ നിലയം സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഭ്രമണപഥത്തിലേക്ക് നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തതുകൊണ്ടാണ് ബാറ്ററി വേണ്ടിവരുന്നത്. ഇതുവരെ 15 വനിതകള്‍ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുണ്ട്.
എന്നാല്‍ അപ്പോഴെല്ലാം ഒരു ആണ് ബഹിരാകാശ സഞ്ചാരിയും ഒപ്പമുണ്ടായിരുന്നു. മുമ്പ് മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിത ദിനത്തില്‍ വനിതകള്‍ മാത്രമുള്ള ബഹിരാകാശ നടത്തത്തിന് നാസ പദ്ധതിയിട്ടിരുന്നെങ്കിലും യാത്രികരിലൊരാള്‍ക്ക് പാകമായ ബഹിരാകാശ വസ്ത്രം ബഹിരാകാശ നിലയത്തില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അത് മാറ്റിവെക്കുകയായിരുന്നു.
ക്രിസ്റ്റീന കോച്ചും ആന്‍ മക്ലൈനുമാണ് അന്ന് ബഹിരാകാശ നടത്തത്തിനായി െതരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ജൂണില്‍ മക്ലൈന്‍ ഭൂമിയിലേക്ക് മടങ്ങിയിരുന്നു.
വനിതകളുടെ ബഹിരാകാശ നടത്തത്തിന്റെ തത്സമയ വീഡിയോ കാണാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.