കൂര്‍ക്കംവലി സഹിക്കാന്‍ വയ്യ, 92 കാരിയെ മുഖത്ത് തലയിണയമര്‍ത്തി കൊലപ്പെടുത്തി   


ന്യൂയോര്‍ക്ക്: കൂര്‍ക്കംവലി അഹനീയമായതിനെ തുടർന്ന്​ വൃദ്ധയെ സഹായി കൊലപ്പെടുത്തി. 92 കാരിയായ വെറോനിക്കാ ഇവിൻസിനെയാണ്​ കൂർക്കം വലി ശല്യത്തി​​​െൻറ പേരിൽ കെയർടേക്കറായ എൻറിക്ക് ലീവ (47)കൊലപ്പെടുത്തിയത്​. ഇവിൻസി​​​െൻറ മുഖത്ത്​ തലയിണ അമർത്തിയാണ്​ കൊലപ്പെടുത്തിയത്​.  

ന്യൂയോര്‍ക്ക് സുല്ലിവാന്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മ​​െൻറിൽ വ്യാഴാഴ്ച പുലർ​ച്ചെയാണ്​ സംഭവം. കൃത്യം നടത്തിയ ശേഷം എൻറിക്​ പൊലീസിൽ വിളിച്ച്​ വിവരം അറിയിക്കുകയും ചെയ്​തു. 
സ്ഥലത്തെത്തിയ പൊലീസ് അബോധാവസ്ഥയിലായ വയോധിക​യെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം മരണപ്പെട്ടിരുന്നു. കൊലപാതക കുറ്റം ചുമത്തി എൻറിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ അറുപത് വര്‍ഷമായി ഇതേ അപ്പാര്‍ട്ട്‌മ​​െൻറിലായിരുന്നു വെറോനിക്ക താമസിച്ചിരുന്നത്. വെറോനിക്കാ ഇവിൻസി​​​െൻറ മകൾ കുറച്ച്​ മാസങ്ങൾക്ക്​ മുമ്പ്​ അർബുദത്തെ തുടർന്ന്​ മരിച്ചിരുന്നു. തുടർന്ന്​ സഹായിയായ എൻറിക്​ സ്ഥിരമായി ഇവരുടെ അപ്പാർട്ട്​മ​​െൻറിൽ താമസമാക്കുകയായിരുന്നു. 

Tags:    
News Summary - New York man 'smothered his 92-year-old roommate with a pillow- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.