ന്യൂയോർക്ക്: ഇന്ത്യൻ വംശജയായ യുവതിയെ സ്വവർഗരതിക്കാരിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ആക്രമിക്കുകയു ം ചെയ്തയാളെ ന്യുയോർക്കിൽ അറസ്റ്റ് ചെയ്തു. അല്ലാഷീദ് അല്ലാഹ് (54) ആണ് അറസ്റ്റിലായത്. അവ്നീത് കൗർ (20) ആ ണ് ന്യുയോർക്ക് സിറ്റിയിലെ ക്വീൻസ് ബോറോ സബ്വേ ട്രെയിനിൽ കഴിഞ്ഞ മാസം ആക്രമണം ഇരയായത്.
മാൻഹാട്ടനിലെ സബ് വേ ട്രെയിനിൽ യാത്ര ചെയ്യവെ കൗറുമായി വാഗ്വാദത്തിലേർപ്പെട്ട അല്ലാഷീദ് അല്ലാഹ് യുവതിക്കെതിരെ ലൈംഗിക ചുവയോടെയുള്ള പദപ്രയോഗം നടത്തുകയായിരുന്നു.
കൗറും സുഹൃത്തും നടന്നു പോകുമ്പോൾ ഇരുവരേയും സ്വവർഗരതിക്കാരെന്ന് ആരോപിച്ച് ഇയാൾ പിന്തുടരുകയും കൗറിെൻറ തലമുടി പിടിച്ചു വലിച്ച് അവരെ നിലത്ത് വീഴ്ത്തുകയും ചെയ്തു. ഇതിനിടെ സമീപത്തുള്ള ഒരു ദണ്ഡിൽ തലയുടെയും കഴുത്തിന്റെയും പിൻഭാഗം ഇടിച്ച് നെട്ടല്ലിന് പരിക്കേറ്റ കൗറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.