ന്യൂയോർക്ക്: നഗരത്തിന് വെള്ളിയാഴ്ച മരണത്തിെൻറ ദിനമായിരുന്നു. ഒറ്റ ദിവസം 600ലേറെ പേരുടെ ജീവനാണ് കോവിഡ് രോഗബാധയാൽ പൊലിഞ്ഞത്. ഇതുൾപ്പെടെ മൊത്തം മരണസംഖ്യ 2,900 കവിഞ്ഞതായി ഗവർണർ ആൻഡ്രൂ ക്യൂമോ പറഞ്ഞു.
മാർച്ച് ഒന്നിനാണ് ന്യൂയോർക്കിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഏറ്റവും കൂടുതൽപേർ മരണപ്പെട്ട ദിവസമാണ് ഇന്നലെ. ഇതിനകം 1,02,863 പേർക്കാണ് ന്യൂയോർക്കിൽ മാത്രം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോങ് ഐലൻഡിലും കേസുകൾ വർധിക്കുന്നതിൽ ഗവർണർ ആശങ്ക പ്രകടിപ്പിച്ചു. ന്യൂയോർക്ക് നഗരത്തെപ്പോലെ വിശാലമായ ആരോഗ്യസംരക്ഷണ സംവിധാനം ലോങ് ഐലൻഡിൽ ഇല്ല. കേസുകളുടെ എണ്ണം ഞങ്ങളെ ആശങ്കപ്പെടുത്തുന്നു -അദ്ദേഹം പറഞ്ഞു.
അതേസമയം, അമേരിക്കയിൽ മൊത്തം രോഗബാധിതരുടെ എണ്ണം 2,59,750 ആയി. 6,603 പേരാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടത്. രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കുതിച്ചുയർന്നതോടെ ട്രംപ് ലോകരാഷ്ട്രങ്ങളുടെ സഹായം അഭ്യർഥിച്ചിരുന്നു. റഷ്യയിൽനിന്ന് വെൻറിലേറ്ററുകളും ദക്ഷിണകൊറിയയിൽനിന്ന് പരിശോധന കിറ്റുകളും ചൈനയിൽനിന്ന് ഉപകരണങ്ങളടക്കമുള്ള ആരോഗ്യസേവനങ്ങളുമാണ് അമേരിക്ക ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.