വാഷിങ്ടണ്‍: റഷ്യ തങ്ങളുടെ മിത്രമോ ശത്രുവോ അല്ളെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലി. എങ്കിലും റഷ്യ, യു.എസിനൊപ്പം നില്‍ക്കുകയാണെങ്കില്‍ അത് നല്ലതാണ്. സ്വന്തം ജനങ്ങള്‍ക്കുമേല്‍ രാസായുധങ്ങള്‍ പ്രയോഗിക്കുന്നതിന് സിറിയക്കെതിരെ തയാറാക്കിയ പ്രമേയത്തില്‍ റഷ്യ ഒപ്പുവെക്കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ക്രിമിയ, യുക്രെയ്ന്‍ വിഷയങ്ങളിലും യു.എസ്, റഷ്യയെ വിമര്‍ശിച്ചിരുന്നു.
എന്തെങ്കിലും തെറ്റ് കണ്ടാല്‍ റഷ്യക്കെതിരെ പ്രതികരിക്കാന്‍ ട്രംപ് ഭരണകൂടം മടിക്കില്ല. എന്നാല്‍, ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളില്‍ അത് ചെയ്യുമെന്നും നിക്കി പറഞ്ഞു. കോണ്‍ഗ്രസിന്‍െറ സംയുക്ത യോഗത്തെ ആദ്യമായി അഭിസംബോധന ചെയ്ത് ചൊവ്വാഴ്ച ട്രംപ് സംസാരിച്ചിരുന്നു.
യോഗത്തില്‍ ട്രംപിന്‍െറ സംസാരരീതി മുമ്പത്തേതിനേക്കാള്‍ വ്യത്യസ്തമായിരുന്നുവെന്നും അദ്ദേഹത്തിന്‍െറ ലക്ഷ്യം രാജ്യത്തിന്‍െറ ഐക്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. സൗഹൃദമുള്ള രാജ്യങ്ങള്‍ ഒന്നും ഭയക്കേണ്ടതില്ല. യുക്രെയ്ന്‍, ഇസ്രായേല്‍, ഫ്രാന്‍സ്, യു.കെ എന്നിവര്‍ക്ക് അത് ബോധ്യപ്പെട്ടതാണെന്നും നിക്കി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.