ബ​ശ്ശാ​റി​നെ പു​റ​ത്താ​ക്കാ​തെ  സി​റി​യ​ൻ  യു​ദ്ധം അ​വ​സാ​നി​ക്കി​ല്ല –നി​ക്കി ഹാ​ലി ​

വാഷിങ്ടൻ: ബശ്ശാർ അൽഅസദിനെ  അധികാരത്തിൽനിന്ന്  പുറത്താക്കാത്തിടത്തോളം കാലം  സിറിയയിൽ യുദ്ധം അവസാനിക്കില്ലെന്ന്  യു.എന്നിലെ യു.എസ് നയതന്ത്രപ്രതിനിധി നിക്കി ഹാലി. െഎ.എസിനെ ഉന്മൂലനം ചെയ്യുക, സിറിയയിലെ ഇറാൻ ഇടപെടൽ അവസാനിപ്പിക്കുക, ബശ്ശാറിനെ  പുറത്താക്കുക എന്നീ  മൂന്നുകാര്യങ്ങളാണ് ഇപ്പോൾ യു.എസ് ഭരണകൂടത്തി​െൻറ പരിഗണനയിലുള്ളതെന്ന്  സി.എൻ.എന്നിനു നൽകിയ അഭിമുഖത്തിൽ നിക്കി വ്യക്തമാക്കി. 

ബശ്ശാറിനെ അധികാരത്തിൽനിന്ന്  പുറത്താക്കുകയെന്നത് ട്രംപ് ഭരണകൂടം  നേരത്തെ സ്വീകരിച്ച നിലപാടിൽനിന്ന് വിരുദ്ധമാണ്. സിറിയയിൽ  അധികാരക്കൈമാറ്റമെന്നത് യു.എൻ  മുന്നോട്ടുവെച്ച  സമാധാനഫോർമുലകളിലൊന്നായിരുന്നു.   ഇൗ ഫോർമുല അംഗീകരിക്കുകയാണ്  ഇപ്പോൾ യു.എസ്. രാസായുധപ്രയോഗം നടത്തിയതിന് തിരിച്ചടിയായി  സിറിയയിൽ മിസൈലാക്രമണം നടത്തിയതി​െൻറ പ്രതികരണമായിരുന്നു നിക്കിയുടേത്. നേരത്തെ സിറിയയിൽ യു.എസി​െൻറ മുഖ്യ പരിഗണന െഎ.എസിനെ പരാജയപ്പെടുത്തുകയാണെന്ന് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനും വ്യക്തമാക്കിയിരുന്നു. രാസായുധാക്രമണത്തിൽ പരിക്കേറ്റ കുട്ടികളുടെ വിലാപം ടെലിവിഷനിലൂടെ കണ്ടതാണ് യു.എസ്  പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഒരു പരമാധികാര രാഷ്ട്രത്തിൽ സൈനികനടപടിയെന്ന  തീരുമാനത്തിലെത്തിച്ചതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞിരുന്നു.

Tags:    
News Summary - Nikki Haley: We Don’t See Peace in Syria With Assad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.