ന്യൂയോര്‍ക്: സൗത്ത് കരോലൈന ഗവര്‍ണറും ഇന്തോ അമേരിക്കന്‍ വംശജയുമായ നിക്കി ഹാലി നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ട്രംപ് ഭരണകൂടത്തില്‍ സ്റ്റേറ്റ് സെക്രട്ടറി, വാണിജ്യ സെക്രട്ടറി എന്നീ സുപ്രധാന പദവികളിലേക്ക് മത്സരാര്‍ഥിയായി പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് നിക്കി ട്രംപ് ടവറിലത്തെിയത്. കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്ന് ഹാലിയുടെ വക്താവ് റോബ് ഗോഡ്ഫ്രെ പറഞ്ഞു.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. ട്രംപിന്‍െറ കടുത്ത വിമര്‍ശകയായിരുന്നു ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളായ ഈ 44കാരി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടങ്ങളില്‍ ഫ്ളോറിഡ സെനറ്റര്‍ മാര്‍കോ റൂബിയോയെ ആയിരുന്നു നിക്കി പിന്തുണച്ചിരുന്നത്. പിന്നീട് പ്രൈമറികളിലെ വിജയത്തിനുശേഷം ട്രംപിനെ പിന്തുണക്കുകയായിരുന്നു. റിപ്പബ്ളിക്കന്‍ ഗവര്‍ണേഴ്സ് അസോസിയേഷന്‍ വൈസ് ചെയര്‍പേഴ്സനായി നിക്കിയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.
നിക്കിയെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്ന വാര്‍ത്തയറിഞ്ഞ് നിരവധി റിപ്പബ്ളിക്കന്‍ സെനറ്റര്‍മാര്‍ പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. മുന്‍ ന്യൂയോര്‍ക് മേയര്‍ റൂഡി ഗുയ്ല്യാനി,മുന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിറ്റ് റോംനെ, ഫോറിന്‍ റിലേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബോബ് കോര്‍കര്‍ എന്നിവരെയും സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.