യു.എസിൽ ​തുർ​ക്കി പൗ​ര​ന്മാ​ർ​ക്ക്​ ഇനി വി​സ​വി​ല​ക്കില്ല

വാ​ഷി​ങ്​​ട​ൺ: തു​ർ​ക്കി പൗ​ര​ന്മാ​ർ​ക്ക്​ വി​സ ന​ൽ​കു​ന്ന​ത്​ ത​ട​ഞ്ഞു​വെ​ച്ച തീ​രു​മാ​നം യു.​എ​സ്​ പി​ൻ​വ​ലി​ച്ചു. ര​ണ്ടു​മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ന്ന​ത്. തു​ട​ർ​ന്ന്​ യു.​എ​സ്​ പൗ​ര​ന്മാ​ർ​ക്ക്​  ഏ​ർ​പ്പെ​ടു​ത്തി​യ വി​സ വി​ല​ക്ക്​ പി​ൻ​വ​ലി​ച്ച​താ​യി തു​ർ​ക്കി​യും അ​റി​യി​ച്ചു. തു​ർ​ക്കി അ​ധി​കൃ​ത​രി​ൽ​നി​ന്നും ല​ഭി​ച്ച ഉ​റ​പ്പി​ന്മേ​ലാ​ണ്​ വി​സ ന​ൽ​കു​ന്ന​ത്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തെ​ന്ന്​ യു.​എ​സ്​ ന​യ​ത​ന്ത്ര​ജ്ഞ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ ഇ​സ്​​തം​ബൂ​ളി​ലെ യു.​എ​സ്​ കോ​ൺ​സു​ലേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​നെ തു​ർ​ക്കി​യി​ലെ അ​ന്വേ​ഷ​േ​ണാ​ദ്യോ​ഗ​സ്​​ഥ​ർ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധം വ​ഷ​ളാ​യ​ത്. 2016ലു​ണ്ടാ​യ അ​ട്ടി​മ​റി​ശ്ര​മ​ത്തി​ന്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ു​വെ​ന്ന്​​ ആ​രോ​പി​ക്ക​െ​​പ്പ​ടു​ന്ന ഫ​ത്​​ഹു​ല്ല ഗു​ല​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന്​ ആ​രോ​പി​ച്ചാ​യി​രു​ന്നു അ​റ​സ്​​റ്റ്.
 
Tags:    
News Summary - Noo visa ban for turkey in U.S-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.