വാഷിങ്ടണ്‍: അമേരിക്കയിലെ ടെന്നസ്സിയിൽ നഗ്നനായി റസ്റ്റോറൻറിൽ എത്തിയ യുവാവ് മൂന്നുപേരെ വെടിവെച്ചു കൊന്നു. വെടിവെപ്പിൽ നിരവധിപേർക്ക് പരിക്കേറ്റു.
ടെന്നസ്സിയിലെ നാഷ്‌വില്ലിയിലുള്ള വാഫിള്‍ ഹൗസ് റസ്റ്റോറൻറിൽ ഞായറാഴ്ച പുലര്‍ച്ചെ 3.25നാണ് സംഭവം. നഗ്നനായി റസ്‌റ്റോറൻറിലെത്തിയ യുവാവ് എ.ആർ-15 റൈഫിൾ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്, കാവല്‍ക്കാരിലൊരാള്‍ ഇയാളുടെ കൈയില്‍നിന്ന് തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു.
ഇല്ലിനോസിൽ നിന്നുള്ള ട്രാവിസ് റെയ്ന്‍കിങ് എന്ന 29 വയസ്സുള്ള യുവാവാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ കാറിലാണ്റെസ്റ്റോറൻറിലെത്തിയതെന്നും വെടിവെച്ചശേഷം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കുവേണ്ടി പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.
യു.എസിൽ തോക്ക് ലൈസൻസ് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടയിലാണ് വീണ്ടും പൊതുയിടത്തിൽ വെടിവെപ്പുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.