ന്യൂയോർക്: പിൻഗാമികളെ മുൻ പ്രസിഡൻറുമാർ വിമർശിക്കാറില്ലെന്ന കീഴ്വഴക്കം ലംഘിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ കടുത്ത വിമർശനവുമായി ബറാക് ഒബാമ. സംസാരത്തിനിടെ ട്രംപിനെ പേരെടുത്തുപറഞ്ഞും ചിലയിടങ്ങളിൽ സൂചനകളിലൂടെയുമാണ് ഒബാമ വിമർശിച്ചത്.
വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത് എന്നു പറഞ്ഞാണ് ട്രംപിനെതിരെ ഒബാമ ആഞ്ഞടിച്ചത്. ട്രംപിെൻറയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും കുതന്ത്രങ്ങൾ രാജ്യത്തിെൻറ ഭാവിക്ക് വെല്ലുവിളിയാണ്. എന്നാൽ, മൂലകാരണം ട്രംപ് അല്ല, അദ്ദേഹം കേവലമൊരു അടയാളം മാത്രമാണ്. രാഷ്ട്രീയക്കാർ വർഷങ്ങളായി വിതച്ച വെറുപ്പിൽനിന്ന് വിദ്വേഷം കൊയ്യുകയാണ് അദ്ദേഹമെന്നും ഇലനോയ് സർവകലാശാലയിൽ ആയിരക്കണക്കിന് വിദ്യാർഥി സമൂഹത്തെ അഭിസംബോധന ചെയ്യവെ ഒബാമ പറഞ്ഞു. 2017 ജനുവരിയിൽ അധികാരം കൈമാറിയശേഷം ട്രംപിനെ വിമർശിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയായിരുന്നു ഒബാമ.
ട്രംപിെൻറ കുടിയേറ്റ നയങ്ങളും പാരിസ്-ഇറാൻ ഉടമ്പടി പോലുള്ള അന്താരാഷ്ട്ര കരാറുകളിൽനിന്ന് ഏകപക്ഷീയമായി പിന്മാറ്റം പ്രഖ്യാപിച്ചതും ചരിത്രപരമായ അബദ്ധങ്ങളാണ്. വോട്ടിനു വിലയിെല്ലന്നും തെരഞ്ഞെടുപ്പുകൾക്ക് പ്രസക്തിയില്ലെന്നും ചിന്തിക്കുന്ന യുവത്വത്തിെൻറ ധാരണകൾ രണ്ടുവർഷം കൊണ്ട് മാറിയിട്ടുണ്ടാകും. പ്രസിഡൻറിെൻറ ഉത്തരവുകൾ പാലിക്കാത്ത ഉദ്യോഗസ്ഥർ വൈറ്റ്ഹൗസിലുണ്ടെന്ന് എന്നതുകൊണ്ടുമാത്രം എല്ലാം ശരിയാകുമെന്ന വിശ്വാസമില്ലെന്നും ഇത് ജനാധിപത്യ രീതിയല്ലെന്നും ഒബാമ ഒാർമപ്പെടുത്തി.
അതിനിടെ, ഒബാമയുടെ പ്രസംഗത്തിന് മറുപടിയായി ട്രംപ് രംഗത്തുവന്നു. ‘‘അദ്ദേഹത്തിെൻറ പ്രസംഗം കേട്ടു. എന്നാൽ, കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ ഉറക്കത്തിലേക്കു വഴുതി. ഉറങ്ങാൻ ഒബാമയുടെ പ്രസംഗം ഉത്തമമാണ്’’ എന്നായിരുന്നു ട്രംപിെൻറ കളിയാക്കൽ. തെൻറ ഭരണകാലത്ത് ചെയ്തുകൂട്ടിയ മോശം കാര്യങ്ങളുടെ മുതലെടുപ്പ് നടത്തുകയാണ് ഒബാമയെന്നും ട്രംപ് കുറ്റപ്പെ
ടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.