ന്യൂയോർക്: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി, ബോളിവുഡ് താരം ദീപിക പദുക്കോൺ, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യാ നാദെല്ല, ‘ഒല’ സഹസ്ഥാപകൻ ഭവീഷ് അഗർവാൾ എന്നിവർ ടൈം മാഗസിൻ പുറത്തിറക്കിയ ലോകത്തെ സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയിൽ ഇടം നേടി.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്, ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ, ബംഗ്ലാദേശ് പ്രധാനമന്ത്രി െശെഖ് ഹസീന, നടി നികോൾ കിഡ്മാൻ, ഗാൽ ഗാഡോട്ട്, ഹാരി രാജകുമാരൻ, പ്രതിശ്രുത വധു മേഖൻ മാർക്ക്ൾ, ലണ്ടൻ മേയർ സാദിഖ് ഖാൻ, ഗായിക രിഹാന എന്നിവരാണ് പട്ടികയിലെ മറ്റുപ്രമുഖർ.
ഏറ്റവും പ്രായംകുറഞ്ഞ ഡിസൈനർ 14കാരനായ നടൻ മില്ലി ബോബി ബ്രൗൺ ഉൾെപ്പടെ 40 വയസ്സിൽതാഴെ പ്രായമുള്ള 45 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ സ്ത്രീകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.