ഒട്ടാവ: കാനഡയിലെ ബ്രാംപ്ടണിലെ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ അനുകൂലികൾ നടത്തിയ അക്രമാസക്തമായ ആക്രമണത്തെ കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് അപലപിച്ചു.
ടൊറന്റോക്ക് സമീപമുള്ള ഹിന്ദു സഭാ മന്ദിറിന് പുറത്ത് നടന്ന സംഭവത്തിൽ ഇന്ത്യാ വിരുദ്ധർ കോൺസുലാർ പരിപാടികൾ തടസ്സപ്പെടുത്തിയതായും ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. സംഭവത്തെ ‘ഇന്ത്യ വിരുദ്ധ ഘടകങ്ങൾ സംഘടിപ്പിച്ച ആക്രമണം’ എന്ന് ഇന്ത്യൻ മിഷൻ വിശേഷിപ്പിച്ചു.
കാനഡയിലെ ഭരണകക്ഷിയായ ലിബറൽ പാർട്ടിയിൽ നിന്നുള്ള ഫെഡറൽ നിയമസഭാംഗമായ ചന്ദ്ര ആര്യ ആക്രമണത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളാണ് എന്ന് ആരോപിച്ചു.
എഡ്മന്റണിലെ ബി.എ.പി.എസ് സ്വാമിനാരായണ മന്ദിർ ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ട സംഭവങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കാനഡയിലെ ഖാലിസ്ഥാൻ അനുകൂല വിഭാഗവും ഹിന്ദു സമൂഹവും തമ്മിലുള്ള സംഘർഷം ഈ സംഭവം കാരണം വർധിച്ചതായാണ് റിപ്പോർട്ട്.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം ഈ സംഭവം കാരണം വീണ്ടും വഷളാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.