ന്യൂയോർക്: യു.എസ് ഗായിക അരിയാന ഗ്രാൻഡെയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ പെന്തകോസ്ത് ബിഷപ് ചാൾസ് എച്ച്.എൽ മാപ്പു പറഞ്ഞു. യു.എസ് സംഗീതജ്ഞ അർതെ ഫ്രാങ്ക്ളിെൻറ മരണാന്തര ചടങ്ങിനിടെയായിരുന്നു വിവാദം.
ചടങ്ങിന് കാർമികത്വം വഹിക്കാനെത്തിയ ബിഷപ് അരിയാനയെ കെട്ടിപ്പിടിച്ച് മാറിടത്തിൽ സ്പർശിക്കുകയായിരുന്നു. ബിഷപ്പിെൻറ പെരുമാറ്റത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച മരിയാനയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്നാണ് ബിഷപ് മാപ്പുപറഞ്ഞത്.
പാട്ടുപാടിയ അരിയാനയെ അഭിനന്ദിക്കാനായി ചേർത്തുപിടിക്കുക മാത്രമാണ് ചെയ്തതെന്നും അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നും തെൻറ പ്രവൃത്തി തെറ്റിദ്ധരിക്കപ്പെട്ടതിൽ മാപ്പുപറയുന്നുവെന്നും ബിഷപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.