ബാഗ്​ദാദി  കൊല്ലപ്പെട്ടുവെന്ന്​ വിശ്വസിക്കുന്നില്ല- അമേരിക്ക

വാഷിങ്​ടൺ: ഇസ്​ലാമിക്​ സ്​റ്റേറ്റ്​ തലവൻ അബുബക്കർ അൽ ബാഗ്​ദാദി കൊല്ലപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന്​ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പ​​െൻറഗൺ തലവൻ ജെയിംസ്​ മാറ്റിസ്​.

ബാഗ്​ദാദി കൊല്ലപ്പെ​െട്ടന്ന്​ വിശ്വസിക്കുന്നില്ല. തങ്ങൾ നടത്തിയ ആക്രമണത്തിൽ ബാഗ്​ദാദി കൊലപ്പെട്ടുവെന്ന്​ മനസിലാക്കുന്നതു​വരെ അയാൾ ജീവിച്ചിരിക്കുന്നുവെന്ന്​ വിശ്വസിക്കുന്നതായി മാറ്റിസ്​ പറഞ്ഞു.

ബ്രിട്ടനിൽ നിന്നുള്ള മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്​സർവേറ്ററി ബാഗ്​ദാദി കൊല്ലപ്പെട്ടുവെന്ന്​ സ്ഥിരീകരിച്ചിരുന്നു.  ബാഗ്​ദാദി കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പരിശോധിച്ച്​ വരികയാണെന്ന്​ റഷ്യൻ സൈന്യവും പ്രതികരിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബാഗ്​ദാദിയുടെ മരണത്തെ കുറിച്ച്​ അമേരിക്കൻ പ്രതിരോധ വകുപ്പ്​ മേധാവിയുടെ പ്രതികരണം പുറത്ത്​ വരുന്നത്​.

25 മില്യൺ ഡോളറാണ്​ അമേരിക്ക ബാഗ്​ദാദിയുടെ തലക്ക്​ വിലയിട്ടിരുന്നത്​. വ്യോമാക്രമണത്തിൽ ബാഗ്​ദാദി കൊല്ലപ്പെ​െട്ടന്നായിരുന്നു റിപ്പോർട്ടുകൾ. ഇത്​ സ്ഥിരീകരിക്കാൻ സഖ്യരാജ്യങ്ങൾക്ക്​ ഇതുവരെ സാധിച്ചിട്ടില്ല.

Tags:    
News Summary - PentagonSays ISIS Leader Baghdadi Is Alive-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.