വാഷിങ്ടൺ: സൺഗ്ലാസ് ധരിക്കാതെ നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിലെ പരിഹാസ്യപാത്രമായി. കണ്ണിന് കേടാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് പറഞ്ഞിട്ടും ആദ്യം ട്രംപ് അവഗണിക്കുകയായിരുന്നുവത്രെ. വൈറ്റ്ഹൗസിെൻറ രണ്ടാം നിലയിലെ ബാൽക്കണിയിൽ ഭാര്യ മെലാനിയക്കും മകൻ ബാരണുമൊപ്പമാണ് ട്രംപ് സൂര്യഗ്രഹണം കണ്ടത്.
മെലാനിയയും ബാരണും സൂര്യഗ്രഹണം കാണുന്നതിനുള്ള പ്രത്യേക കണ്ണട ധരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ച് ആരോ ദൃശ്യം പകർത്തി ഇൻറർനെറ്റിലിടുകയും ചെയ്തു. ന്യൂയോർക് ഡെയ്ലി ഇൗ ചിത്രം ഒന്നാം പേജിൽ കൊടുത്ത് ആഘോഷിക്കുകയും ചെയ്തു. സംഗതി പന്തിയല്ലെന്നുകണ്ട വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ട്രംപിനെ സൺഗ്ലാസ് ധരിക്കാൻ നിർബന്ധിച്ചു.
പിന്നീട് ജീവനക്കാർ നൽകിയ സൺഗ്ലാസ് വെച്ച് അദ്ദേഹം സൂര്യഗ്രഹണം വീക്ഷിച്ചു. നഗ്നനേത്രങ്ങള്‍കൊണ്ട് സൂര്യനെ നോക്കരുതെന്ന് ട്രംപിനെ ഉപദേശിച്ച് വൈറ്റ്ഹൗസ് ജീവനക്കാര്‍ തടയുകയായിരുന്നു. ഗ്രേറ്റ് അമേരിക്കൻ എക്ലിപ്സ് എന്ന് വിളിക്കപ്പെട്ട ഗ്രഹണം അൽപനേരത്തേക്ക് 14 സംസ്ഥാനങ്ങളെ പൂർണമായും ഇരുട്ടിലാക്കി. സൂര്യൻ ചന്ദ്രനു പിന്നിൽ മറയുന്ന അത്യപൂർവ പ്രതിഭാസമാണ് തിങ്കളാഴ്ച അമേരിക്കയെ ഇരുട്ടിലാക്കിയത്. നട്ടുച്ചക്കുപോലും നഗരങ്ങൾ ഇരുട്ടിലായി. ചിലയിടങ്ങളിൽ ഭാഗികമായും സൂര്യഗ്രഹണം ദൃശ്യമായി. നാസ ഉൾെപ്പടെയുള്ളവർ സമ്പൂർണ സൂര്യഗ്രഹണത്തിെൻറ തത്സമയ സംപ്രേഷണവും പുറത്തുവിട്ടിരുന്നു. അമേരിക്കയിൽ 1776ന് ശേഷം ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണഗ്രഹണമാണ് ഇത്. അമേരിക്കൻ ചരിത്രത്തിലെയും ഏറ്റവും വലിയ സൂര്യഗ്രഹണംകൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.