ഓസ്റ്റിന്‍ : കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ട െക്‌സസ് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ഇരമ്പി. മിഷിഗണില്‍ നടന്ന പ്രതിഷേധത്തെ അനുകൂലിച്ച് പ്രസിഡൻറ് ട ്രംപ് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് മറ്റുസംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്നത്.
ടെക്‌സസ് തലസ്ഥാനമ ായ ഓസ്റ്റിനില്‍ ഇന്‍ഫോ വാര്‍സ് എന്ന വെബ്‌സൈറ്റിൻെറ സൂത്രധാരന്‍ അലക്‌സ ജോണ്‍സിൻെറ പിന്തുണയോടെയാണ് പ്രതിഷേധ പ്രകടനം നടന്നത്. ‘ലെറ്റ് അസ് വര്‍ക്ക്, ലെറ്റ് അസ് വര്‍ക്ക്’ എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുനീങ്ങിയത്. തൊഴില്‍, സാമ്പത്തിക മേഖലകളെ തകര്‍ച്ചയില്‍നിന്ന് വീണ്ടെടുക്കാൻ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കോവിഡ് ഭീതിയില്‍നിന്ന് രാജ്യം മോചിതമായി പ്രവര്‍ത്തനനിരതമാകേണ്ട സമയമായിരിക്കുന്നു. സ്‌റ്റേ അറ്റ് ഹോം വഴി വൈറസ് വ്യാപനം ക്രമാനുസൃതമായി കുറക്കുന്നതില്‍ വിജയിച്ചു. ഇനിയും ലോക്ഡൗണ്‍ നീട്ടിക്കൊണ്ടുപോകുന്നത് വ്യക്തിസ്വാതന്ത്ര്യത്തിൻെറ ലംഘനമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
സംസ്ഥാനങ്ങള്‍ക്ക് സുരക്ഷിതമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുനഃരാംഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഫെഡറല്‍ ഗവര്‍ണമെന്റുകള്‍ നല്‍കിയെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. അതേസമയം, അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40,553 ആയി ഉയർന്നു. 763,832 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.