വാഷിങ്ടൺ: മിനിയപൊളിസിൽ നിരായുധനായ കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയ്ഡിനെ പൊലീസ് ഉദ്യോഗസ്ഥൻ കാൽമുട്ടു കൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിെന തുടർന്ന് അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം എട്ടാം രാവിലും രൂക്ഷമായി തുടർന്നു.
കർഫ്യൂ പ്രഖ്യാപിച്ചും സൈന്യത്തെ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തിയും പ്രക്ഷോഭകാരികളെ നിയന്ത്രിക്കാനുള്ള പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ശ്രമങ്ങൾ ഫലം കണ്ടില്ല. കർഫ്യൂ ലംഘിച്ച് പ്രധാന നഗരങ്ങളിലെല്ലാം ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. സൈന്യത്തെ ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്ന് തലസ്ഥാന നഗരിയായ വാഷിങ്ടണിലെ മേയർ വ്യക്തമാക്കി.
150 നഗരങ്ങളിൽ പ്രഖ്യാപിച്ച കർഫ്യൂവും 13 പ്രധാന നഗരങ്ങളിലെ അടിയന്തരാവസ്ഥയും ലംഘിച്ചാണ് ജനം വർണവിവേചനത്തിനെതിരെ തെരുവിലിറങ്ങിയത്.രാജ്യത്തുടനീളമായി 75,000 ഫെഡറൽ സൈനികരെ നിയോഗിക്കുകയും 9,000ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടും പ്രക്ഷോഭം തണുപ്പിക്കാനായിട്ടില്ല. ട്രംപിെൻറ കർക്കശ നടപടികൾ പ്രക്ഷോഭത്തെ ആളിക്കത്തിക്കുമെന്ന ആശങ്കയുമുണ്ട്.
പതിനായിരക്കണക്കിന് പേർ തെരുവിലുള്ള വാഷിങ്ടണിൽ 1600 നാഷനൽ ഗാർഡ് സൈനികരെ നിയോഗിക്കുകയും സൈനിക ഹെലികോപ്ടറിൽ നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്. വാഷിങ്ടണിൽ എട്ടാം ദിനത്തിലും പ്രക്ഷോഭം സമാധാനപരമായിരുന്നു. വാഷിങ്ടണിൽ പ്രക്ഷോഭകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. കർഫ്യൂ ലംഘിച്ചതിന് ന്യൂയോർക്കിൽ 200 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ, മിനിയപൊളിസ് പൊലീസിനെതിരെ മിനിസോട സ്റ്റേറ്റ് പൗരാവകാശ അന്വേഷണം പ്രഖ്യാപിച്ചു. ഫ്ലോയ്ഡിെൻറ കൊലപാതകത്തിൽ ഔപചാരിക പരാതി നൽകിയതായി ഗവർണർ ടിം വാൽസും മിനിസോട മനുഷ്യാവകാശ വിഭാഗവും വ്യക്തമാക്കി.
മിനിയപൊളിസിലെ പൊലീസിെൻറ വർണവിവേചനപരമായ പെരുമാറ്റത്തിെൻറ ചരിത്രം തിരുത്താൻ അന്വേഷണത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണറും മനുഷ്യാവകാശ കമീഷണർ റെബേക്ക ലുസെറോയും പ്രത്യാശ പ്രകടിപ്പിച്ചു.
ഫ്ലോയ്ഡിെൻറ മനുഷ്യാവകാശങ്ങൾ പൊലീസ് ബോധപൂർവം ഇല്ലാതാക്കിയോയെന്നത് സംബന്ധിച്ച് എഫ്.ബി.ഐയും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.