അറ്റ്ലാൻറ: കറുത്തവർഗക്കാരനായ റെയ്ഷാർഡ് ബ്രൂക്സിനെ (27) വെടിവെച്ച് കൊന്ന കേസിൽ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ ഗരെറ്റ് റോൾഫിനെതിരെ കൊലക്കുറ്റം ചുമത്തി. കൂടെയുണ്ടായിരുന്ന പൊലീസുകാരൻ ഡെവിൻ ബ്രോസ്നനെ കേസിൽ പ്രോസിക്യൂഷൻ സാക്ഷിയാക്കുമെന്നും അധികൃതർ അറിയിച്ചു. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ റോൾഫിന് വധശിക്ഷ ലഭിച്ചേക്കാം.
ജോർജ് ഫ്ലോയിഡിെൻറ കൊലപാതകത്തിനെതിരായ പ്രക്ഷോഭം തുടരുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്രൂക്സ് കൊല്ലപ്പെട്ടത്. അറ്റ്ലാൻറയിൽ ഇത് ഒമ്പതാം തവണയാണ് കൊലക്കേസിൽ പൊലീസ് ഉദ്യോഗസ്ഥർ വിചാരണ നേരിടുന്നത്. എന്നാൽ, സഹപ്രവർത്തകനെതിരെ പൊലീസ് ഉദ്യോഗസ്ഥൻ സാക്ഷിയാകുന്നത് ഇതാദ്യമാണ്. അതേസമയം, ബ്രോസ്നൻ കേസിൽ സാക്ഷിയാണെന്ന വാദം അദ്ദേഹത്തിെൻറ അഭിഭാഷകൻ നിഷേധിച്ചു.
അതേസമയം, കൊലക്കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ പിന്തുണച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. രാജ്യം പൊലീസ് ഉദ്യോഗസ്ഥരെ നല്ലരീതിയിലല്ല പരിഗണിക്കുന്നതെന്നും പ്രോസിക്യൂഷൻ നടപടി പൊലീസുകാരനെ നടുക്കിയിട്ടുെണ്ടന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.