ഫേസ്ബുക് ലൈവിനിടെ കാറോടിച്ച് യുവാവ് അപകടത്തിൽപ്പെട്ടു (വിഡിയോ)

പ്രൊവിഡന്‍സ്: വാഹനമോടിക്കുന്നതിനിടെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ കാര്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്നു. 160 കിലോമീറ്റര്‍ വേഗതയില്‍ കാറോടിച്ച യുവാവിന് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു.അമേരിക്കയിലെ റോഡ് ഐലന്റിലാണ് സംഭവമുണ്ടായത്. 20 വയസ്സുകാരനായ ഒനാസി ഒലിയോ റോജസ് ആണ് അപകടത്തില്‍പ്പെട്ടത്.

തന്റെ മൊബൈല്‍ ഫോണിലൂടെ ഫെയ്‌സ്ബുക്ക് ലൈവ് ഷൂട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ റോജസിന്റെ കൈയ്യില്‍ നിന്നും കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. നിയന്ത്രണം വിട്ട കാര്‍ റോഡിലൂടെ പോവുകയായിരുന്ന വലിയ ട്രക്കിനു പിന്നില്‍ ട്രക്കിലിടിച്ചു. ഇതിന് ശേഷവും നില്‍ക്കാതിരുന്ന കാര്‍ സമീപത്തെ കോണ്‍ഗ്രീറ്റ് ഭിത്തിയില്‍ ഇടിച്ചാണ് നിന്നത്.

അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് റോജറിനെ പുറത്തെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ഗതാഗതം നിര്‍ത്തിവെച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Reckless Driver Videos Himself Speeding On Facebook Live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.