കാരക്കാസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ സർക്കാറിനെതിരായ പ്രക്ഷോഭം ശക്തമാവുന്നു. പ്രതിപക്ഷ നേത ാവ് ഗുയിഡുവിനെ പിന്തുണക്കുന്നവർ കാരക്കാസിൽ തെരുവിലിറങ്ങി. പ്രക്ഷോഭകാരികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി .
വ്യാഴാഴ്ച മുതൽ വെനസ്വേലയിൽ വൈദ്യുതി തടസ്സം അനുവഭവപ്പെടുന്നുണ്ട്. ഇതിനെ തുടർന്നാണ് രാജ്യത്ത് വീണ്ടും പ്രക്ഷോഭങ്ങൾ തുടങ്ങിയത്. പ്രസിഡൻറ് മദുറോ സ്ഥാനമൊഴിയണമെന്നാണ് പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാൽ, ഇത് അംഗീകരിക്കാൻ മദുറോ തയാറായിട്ടില്ല.
കഴിഞ്ഞ ജനുവരി 23ന് പ്രതിപക്ഷ നേതാവ് ഗുയിഡു ഇടക്കാല പ്രസിഡൻറായി സ്വയം പ്രഖ്യാപിച്ചിരുന്നു. ഏകദേശം 50ഒാളം രാജ്യങ്ങളുടെ പിന്തുണ ഗുയിഡോക്കുണ്ടെന്നാണ് സൂചന. അതേ സമയം, സൈന്യത്തിെൻറയും റഷ്യയുടെയും ചൈനയുടെയും പിന്തുണ നിലവിലെ പ്രസിഡൻറ് നിക്കളോസ് മദുറോക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.