വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരെഞ്ഞടുപ്പിൽ റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ നേരിട്ട് ഇടപപെടൽ നടത്തിയെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ട്. ഡെമോക്രാറ്റിക് പാർട്ടി സഥാനാർഥി ഹിലരി കളിൻറനെതിരെ പുടിൻ നേരിട്ട് ഇടപെട്ട് കരുനീക്കം നടത്തിയെന്നാണ് എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും ഹിലരി ക്ളിന്‍റന്‍െറയും ഇ-മെയിലുകള്‍ ചോര്‍ത്താൻ പുടിൻ നിർദേശം നൽകിയിരുന്നു. ഹിലരിയോടുള്ള വ്യക്തിവിദ്വേഷം തീർക്കാൻ ഇമെയിൽ വിവരങ്ങൾ ചോർത്തി, വാർത്ത മാധ്യമങ്ങൾക്ക് നൽകിയെന്നാണ് ഇതുമായി ബന്ധപ്പെട്ട രണ്ട് ഉദ്യോഗസ്ഥർ രഹസ്യന്വേഷണ വിഭാഗത്തിന് നൽകിയ വിവരം.
തെരഞ്ഞെടുപ്പ് ഫലം റിപ്പബളിക്കൻ പാർട്ടി സ്ഥനാർഥിയായ ട്രംപിന് അനുകൂലമാക്കാന്‍ റഷ്യ യു.എസ് പൗരൻമാരുടെയും സ്ഥാപനങ്ങളുടെയും ഇ–മെയിൽ വിവരങ്ങൾ ചോർത്തിയെന്ന് സി.െഎ.എ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
2011ലെ റഷ്യൻ പാർലമെൻററി തെരഞ്ഞെടുപ്പിൽ പുടിെൻറ സത്യസന്ധത ചോദ്യം ചെയ്ത അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരിയോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പിനെതിരെ തെരുവുകളിൽ പ്രതിഷേധമുയരാൻ കാരണക്കാരിയായത് ഹിലരിയാണെന്നും പുടിൻ ആരോപിച്ചിരുന്നു.
പുടിെൻറ അറിവോടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ-മെയിലുകള്‍ വിക്കിലീക്സിന് റഷ്യ ചോര്‍ത്തിക്കൊടുത്തതായും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചോര്‍ത്തിയ ഇ-മെയിലുകള്‍ വിക്കിലീക്സ് ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.