വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വലംകൈയായ സാറ സാൻഡേഴ്സും വൈറ ്റ്ഹൗസിെൻറ പടിയിറങ്ങുന്നു. ട്രംപ് തന്നെയാണ് രാജിക്കാര്യം അറിയിച്ചത്. മൂന്നരവ ർഷത്തെ സേവനത്തിനു ശേഷം ജൂൺ അവസാനത്തോടെ സാറ വൈറ്റ്ഹൗസിനോട് വിടപറയുമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. സാറക്കു പകരം ആരെന്നത് തീരുമാനമായിട്ടില്ല.
സ്വന്തം നാടായ അർക്കൻസാസിലെ ഗവർണർസ്ഥാനത്തേക്ക് സാറ മത്സരിച്ചേക്കുമെന്നും ട്രംപ് സൂചന നൽകി. റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിനിധാനംചെയ്ത് സാറയുടെ പിതാവ് മൈക് ഹക്ബീ അർകൻസാസിലെ ഗവർണർ ആയിരുന്നു. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രചാരണകാലം തൊട്ട് സാറ ട്രംപിെൻറ വിശ്വസ്തയായി ഒപ്പമുണ്ടായിരുന്നു.
2016 ഫെബ്രുവരിയിലാണ് ഈ 36 കാരി പ്രചാരണസംഘത്തിൽ ചേരുന്നത്. 2017 ജൂലൈയിൽ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേറ്റു. ട്രംപിെൻറ കീഴിൽ പ്രവർത്തിക്കുന്ന സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും കാലാവധി പൂർത്തിയാക്കാതെയാണ് സ്ഥാനമൊഴിയുന്നത്. ചിലർ സ്വമേധയാ രാജിവെച്ചപ്പോൾ മറ്റ് ചിലരെ ട്രംപ് പുറത്താക്കുകയായിരുന്നു.
സാറയാണ് ഏറ്റവും കൂടുതൽ കാലം വൈറ്റ് ഹൗസിൽ പ്രവർത്തിച്ചിട്ടുള്ളത്. ട്രംപ് പ്രസിഡൻറാകണമെന്നത് ദൈവം തീരുമാനിച്ചതാണെന്നായിരുന്നു ഒരിക്കൽ സാറ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.