ലോസ് ആഞ്ചലസ്: വെള്ളപ്പൊക്കത്തിൽ ഇൗൽ നദിയിൽ മുങ്ങിപ്പോയി കാണാതായ മലയാളി കുടുംബത്തിനായി കാലിഫോർണിയ അധികൃതർ തിരച്ചിൽ തുടരുന്നു. ഒരാഴ്ചമുമ്പാണ് നാലുപേരടങ്ങുന്ന മലയാളി കുടുംബത്തെ പ്രദേശത്തുനിന്ന് കാണാതായത്.ലെഗ്ഗെറ്റ് നഗരത്തിന് വടക്ക് ഡോറ ക്രീക്കിൽവെച്ച് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇൗൽ നദിയിൽ ഇവർ സഞ്ചരിച്ച വാഹനം മുങ്ങിപ്പോെയന്നാണ് ദൃക്സാക്ഷി പറഞ്ഞത്. സന്ദീപ് തോട്ടപ്പിള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (9) എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായത്. സൗത്ത് കാലിഫോര്‍ണിയയിലെ വാലന്‍സിയയില്‍ താമസിക്കുന്ന സന്ദീപും കുടംബവും ഒറിഗോണിലെ പോര്‍ട്ട്ലാന്‍ഡില്‍നിന്ന് സനോയിഡിലെ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.
ഒരാഴ്ചയായി സന്ദീപും കുടുംബവും വിനോദയാത്രയിലായിരുന്നു. ഇതിനിടെ സനോയിഡിലെ ബന്ധുവിെൻറ വീട്ടിലെത്താമെന്ന് അറിയിച്ചിരുന്നുവെങ്കിലും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിഫോര്‍ണിയ ഹൈവേ പട്രോളില്നിന്ന് അപകടവിവരം അറിഞ്ഞത്. വിദേശത്ത് ജോലി ചെയ്യുന്ന സന്ദീപിെൻറ സഹോദരന് സചിന് അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
എറണാകുളം പറവൂര്‍ തോട്ടപ്പള്ളി വീട്ടില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലെ സൂറത്തില്‍ സ്ഥിരതാമസമാക്കിയ സുബ്രഹ്മണ്യെൻറ മകനാണ് സന്ദീപ്. ലോസ് ആഞ്ചലസിനടുത്ത് സാൻറാ ക്ലരിറ്റയിൽ യൂനിയൻ ബാങ്ക് വൈസ് പ്രസിഡൻറായാണ് സന്ദീപ് ജോലി ചെയ്തിരുന്നത്. സൂറത്തിൽനിന്ന് സന്ദീപ് 15 വർഷം മുമ്പാണ് യു.എസിലെത്തിയത്. കാക്കനാട് പടമുകള്‍ ടൗണ്‍ഷിപ്പില്‍ അക്ഷയവീട്ടില്‍ റിട്ട. യൂനിയന്‍ ബാങ്ക് ഉദ്യോഗസ്ഥരായ സോമനാഥ് പിള്ളയുടെയും രത്നവല്ലിയുടെയും മകളാണ് സൗമ്യ. ഏക സഹോദരന് ലിഖില്‍ സൗമ്യയെയും കുടുംബത്തെയും കാണാതായ വിവരം അറിഞ്ഞ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.