ഒട്ടാവ: അഴിമതി ആരോപണത്തിൽ പ്രതിസ്ഥാനത്തുള്ള എസ്.എൻ.സി ലാവ്ലിൻ കമ്പനിക്ക് സർക്കാർ സംരക്ഷണമൊരുക്കുന്നു വെന്ന ആരോപണം ഉയരുന്നതിനിടെ കാനഡയിൽ ജസ്റ്റിൻ ട്രുഡോ മന്ത്രിസഭയിൽ വീണ്ടും രാജി. ട്രഷറി സെക്രട്ടറിയായ ജെയിൻ ഫിൽപോട്ട് ആണ് രാജി വെച്ചത്.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ ഇൗ വിഷയം കൈകാര്യം ചെയ്തതിലുള്ള അതൃപ്തി വ്യക്തമാക്കിയാണ് ജെയിൻ ഫിൽപോട്ടിെൻറ രാജി. എസ്.എൻ.സി ലാവ്ലിൻ ഉൾപ്പെട്ട ക്രിമിനൽ കേസിൽ ഇടപെടാൻ മുൻ അറ്റോർണി ജനറലും നീതിന്യായ വകുപ്പ് മന്ത്രിയുമായ വിൽസൺ റേബൗൾഡിനു മേൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയും സഹായികളും സമ്മർദ്ദം ചെലുത്തിയെന്ന് ജെയിൻ ഫിൽപോട്ട് രാജിക്കത്തിൽ ആരോപിക്കുന്നു.
കരാറുകൾ നേടിയെടുക്കാനായി ലിബിയൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നാണ് എസ്.എൻ.സി ലാവ്ലിനെതിരെ ഉയർന്ന ആരോപണം. ഇന്ത്യ, ബംഗ്ലാദേശ്, മെക്സിേകാ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അഴിമതി കേസുള്ള കമ്പനിയാണ് എസ്.എൻ.സി ലാവ്ലിൻ.
ലാവ്ലിൻ കമ്പനി അധികൃതർക്കെതിരായ വിചാരണ ഒഴിവാക്കാൻ തനിക്കു മേൽ സമ്മർദമുണ്ടായെന്ന് ആരോപിച്ച് മുൻ അറ്റോർണി ജനറലും നീതിന്യായ വകുപ്പ് മന്ത്രിയുമായ വിൽസൺ റേബൗൾഡ് കഴിഞ്ഞ മാസം രാജി വെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.