വാഷിങ്ടൺ: രണ്ടാം ലോകയുദ്ധത്തിനിെട കാണാതായ യു.എസ്.എസ് ഇന്ത്യാേനാപോളിസ് എന്ന യുദ്ധക്കപ്പലിെൻറ അവശിഷ്ടങ്ങൾ 72 വർഷത്തിനുശേഷം നോർത്ത് പസഫിക് സമുദ്രത്തിൽ ഫിലിപ്പൈൻസ് തീരേത്താടു ചേർന്ന കടലിൽ കണ്ടെത്തി. 1945 ജൂലൈ 30നാണ് കപ്പൽ തകർന്നത്. ഹിരോഷിമ ദൗത്യത്തിൽ സഹായിച്ച കപ്പലാണ് യു.എസ്.എസ് ഇന്ത്യാനോപോളിസ്.
ഹിരോഷിമയുടെ തകർക്കാൻ ഉപയോഗിച്ച അണുബോംബ് നിർമിക്കാനാവശ്യമായ സാമഗ്രികൾ ടിനിയൻ ദ്വീപിൽ എത്തിച്ചത് ഇൗ കപ്പൽവഴിയായിരുന്നു. യുദ്ധത്തിെൻറ അവസാനദിവസങ്ങളിൽ ഗുവാമിൽനിന്ന് ഫിലിപ്പീൻസിലേക്ക് പോകുകയായിരുന്നു കപ്പൽ. ജാപ്പനീസ് ബോംബുവേധ അന്തർവാഹിനിക്കപ്പലിൽനിന്നുള്ള മിസൈലാണ് കപ്പലിനെ തകർത്തത്. തുടർന്ന് കപ്പൽ മുങ്ങിപ്പോവുകയായിരുന്നു.
യു.എസ് നാവികസേനയുടെ ചരിത്രവിഭാഗത്തിന് ലഭ്യമായ വിവരമനുസരിച്ച് 12 മിനിറ്റിനുള്ളിൽ കപ്പൽ മുങ്ങുകയായിരുന്നു. അപായസൂചന നൽകാനോ ജീവൻരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാനോ സമയം ലഭിച്ചില്ല.
1,196 യാത്രക്കാരിൽ 800 പേരാണ് കടലിലേക്കു ചാടി രക്ഷപ്പെട്ടത്. എന്നാൽ അപായസൂചന ലഭിക്കാത്തതുകൊണ്ട് കൃത്യസമയത്ത് അവരെ കടലിൽനിന്നും രക്ഷപ്പെടുത്താനായില്ല. നാലുദിവസം കഴിഞ്ഞ് കണ്ടെത്തുേമ്പാൾ സമുദ്രത്തിലെ പ്രതികൂലസാഹചര്യങ്ങളോട് പൊരുതിനിൽക്കാനായത് 316 പേർക്ക് മാത്രം. യു.എസ് നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്. രക്ഷപ്പെട്ടവരിൽ 22 പേരാണ് ഇന്നും ജീവനോടെയുള്ളത്.
സമുദ്രനിരപ്പിൽനിന്ന് 5.5 കിലോമീറ്റർ താഴെയാണ് അതായത് 18,000 അടി താഴ്ചയിൽനിന്നാണ് കപ്പൽ അവശിഷ്ടങ്ങൾ കണ്ടെടുത്തതെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ പോൾ അലൻ വ്യക്തമാക്കി.
കപ്പൽജീവനക്കാരുടെ ധീരതക്കും ത്യാഗത്തിനും തങ്ങൾ അമേരിക്കക്കാർ കടപ്പെട്ടിരിക്കുന്നുവെന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ കൂടിയായ അലൻ പറഞ്ഞു. 13 പേരാണ് ഗവേഷകസംഘത്തിൽ ഉണ്ടായിരുന്നത്. കപ്പൽ അവശിഷ്ടങ്ങളെ യുദ്ധസ്മാരകമായി സംരക്ഷിക്കും. കപ്പൽ കണ്ടെടുത്ത സ്ഥലത്ത് വിശദമായ പരിശോധന തുടരുകയാണ് അലെൻറ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.