ഷെറിൻ മരിച്ചത്​ നിർബന്ധിച്ച്​ പാൽ കുടിപ്പിച്ചപ്പോഴെന്ന്​ കുറ്റസമ്മതം

ഹ്യൂ​​സ്​​​റ്റൻ: കാ​​ണാ​​താ​​യ മൂ​​ന്നു​​വ​​യ​​സ്സു​​കാ​​രി​​ ഷെ​​റി​​ൻ മാ​​ത്യൂ​​സി​​​​​െൻറ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ടു​​ത്ത​​തി​​നു​പി​​റ​​കെ വ​​ള​​ർ​​ത്ത​​ച്ഛ​​ൻ മ​​ല​​യാ​​ളി​​യാ​​യ വെ​​സ്​​​ലി മാ​​ത്യൂ​​സി​​നെ അ​​മേ​​രി​​ക്ക​​ൻ പൊ​​ലീ​​സ്​ വീ​​ണ്ടും അ​​റ​​സ്​​​റ്റ്​ ചെയ്​തു. നേ​​ര​​ത്തേ കുട്ടിയെ കാ​​ണാ​​താ​​യ​​തി​​നെതു​​ട​​ർ​​ന്ന്​ അ​​റ​​സ്​​​റ്റി​​ലാ​​യ ഇ​​യാ​​ൾ ജാ​​മ്യ​​ത്തി​​ലാ​​യി​​രു​​ന്നു.

അതേസമയം, വീ​​ടി​​ന് ഒ​​രുകി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ ക​​ലു​​ങ്കി​​ന​​ടി​​യി​​ല്‍നി​​ന്ന് ഞാ​​യ​​റാ​​ഴ്ച പൊലീസ്​ ക​​ണ്ടെ​​ടു​​ത്ത മൃ​​ത​​ദേ​​ഹം ഷെ​​റി​േ​​ൻ​​റ​​താ​​ണെ​​ന്ന് വിദഗ്​ധ പരിശോധനയിലൂടെ സ്​ഥിരീകരിച്ചു. 

ഈ​​മാ​​സം ഏ​​ഴി​ന്​ വ​​ട​​ക്ക​​ൻ ടെ​​ക്സ​​സി​​ൽ റി​​ച്ചാർ​​ഡ്സ​​ണി​​ലെ വീ​​ട്ടി​​ൽ​​നി​​ന്നാ​​ണ്​ കു​​ഞ്ഞി​​നെ കാ​​ണാ​​താ​​യ​​ത്. പാ​​ലുകു​​ടി​​ക്കാ​​ത്ത​​തി​​ന് പു​​ല​​ർ​​ച്ച മൂ​​ന്നോ​​ടെ വീ​​ട്ടുമു​​റ്റ​​ത്ത്​ നി​​ര്‍ത്തി​​യ​​പ്പോ​​ള്‍ കാ​​ണാ​​താ​​യെ​​ന്നാ​​ണ്​ വെ​​സ്​​​ലി മാ​​ത്യൂ​​സ്​ ആ​​ദ്യം പൊ​​ലീ​​സി​​ന്​ മൊ​​ഴി​​ന​​ൽ​​കി​​യ​​ത്.

എന്നാൽ, നിർബന്ധിച്ച്​ പാൽ കുടിപ്പിച്ചപ്പോഴാണ്​ ഷെറിൻ മരിച്ചതെന്നാണ്​ വെസ്‌ലിയുടെ പുതിയ മൊഴി​. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നുകരുതി ഉപേക്ഷിക്കുകയായിരുന്നു. ക​ു​​ഞ്ഞി​​നെ മാ​​ര​​ക​​മാ​​യി പ​​രി​​ക്കേ​​ൽ​​പ്പി​​ച്ച​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള കു​​റ്റം ചു​​മ​​ത്തിയാണ്​ കേസ്​. അ​​ഞ്ചു​മു​​ത​​ൽ 99 വരെ വ​​ർ​​ഷം ത​​ട​​വ്​ ല​​ഭി​​ക്കാ​​വു​​ന്ന കു​​റ്റ​​മാ​​ണി​​ത്. മാ​​ത്യൂ​​സ്​ ഇ​​പ്പോ​​ൾ റി​​ച്ചാ​​ർ​​ഡ്​​​സ​​ൺ ​ജ​​യി​​ലി​​ലാ​​ണ്. വിശദ റിപ്പോർട്ട്​ ലഭിച്ചശേഷം കൊ​​ല​​പാ​​ത​​ക​​മ​​ട​​ക്ക​​മു​​ള്ള വ​​കു​​പ്പു​​കളും ചു​​മ​​ത്തി​​യേ​​ക്കും. 

എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​ വെ​​സ്‌​​ലി മാ​​ത്യൂസും ഭാ​​ര്യ സി​​നി​​യും ര​​ണ്ടു​വ​​ർ​​ഷം മു​​മ്പാ​​ണ്​ ബി​​ഹാ​​റി​​ലെ അ​​നാ​​ഥാ​​ല​​യ​​ത്തി​​ൽ​​നി​​ന്ന്​ ഷെ​​റി​​നെ ദ​​ത്തെ​​ടു​​ത്ത​​ത്. കു​​ഞ്ഞി​​ന്​ വ​​ള​​ർ​​ച്ച​​ക്കു​​റ​​വും സം​​സാ​​രവൈ​​ക​​ല്യ​​വു​​മു​​ള്ള​​താ​​ണ്​ കൊ​​ല​​പാ​​ത​​ക​​ത്തി​​ലേ​​ക്ക്​ ന​​യി​​ച്ച​​തെ​​ന്നാ​​ണ്​ ക​​രു​​തു​​ന്ന​​ത്. ഇ​​വ​​രു​​ടെ നാ​​ലുവ​​യ​​സ്സു​​കാ​​രി​​യാ​​യ സ്വ​​ന്തം കു​​ഞ്ഞി​​നെ ശി​​ശു​​സം​​ര​​ക്ഷ​​ണസ​​മി​​തി​​ക്കാ​​രു​​ടെ പ​​ക്ക​​ലേ​​ക്ക്​ മാ​​റ്റി​​.

Tags:    
News Summary - Sherin Mathews Death By forceful feeding Father- World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.