വാഷിങ്ടണ്‍: പിതാവിനെ വെടിവെച്ച് കൊന്നതിനുശേഷം സ്കൂളിലത്തെി അതിക്രമം കാണിച്ച കൗമാരക്കാരനെ അഗ്നിശമന വളണ്ടിയര്‍ കീഴടക്കി. സൗത് കരോലൈനയിലെ ടൗണ്‍വില്ളെ എലിമെന്‍ററി സ്കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്കും അധ്യാപകനും നേരെ വെടിയുതിര്‍ത്തെങ്കിലും ഇവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
സ്കൂളില്‍നിന്ന് രണ്ടു മൈല്‍ അകലെയുള്ള വീട്ടില്‍വെച്ച് 47കാരനായ പിതാവിനെ വെടിവെച്ച ശേഷം കരഞ്ഞുകൊണ്ട് മുത്തശ്ശിയുടെ ഫോണിലേക്ക് വിളിച്ചതായും ഇവര്‍ വീട്ടില്‍ എത്തിയപ്പോള്‍ മകന്‍ മരിച്ചു കിടക്കുന്നതും കൊച്ചുമകന്‍ സ്ഥലം വിടുന്നതും കണ്ടതായും അധികൃതര്‍ അറിയിച്ചു.
സ്കൂളിന്‍െറ പാര്‍ക്കിങ് ഏരിയയിലേക്ക് ട്രക് ഓടിച്ചു കയറ്റിയ കുട്ടി സ്കൂളിനു നേര്‍ക്ക് കുതിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടി ഓടിച്ചിരുന്ന ട്രക് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഒരു വിദ്യാര്‍ഥിക്ക് കാലിലും മറ്റൊരാള്‍ക്ക് കാല്‍പാദത്തിലുമാണ് വെടിയേറ്റത്. വെടിയേല്‍ക്കാതെ രക്ഷപ്പെട്ട ടീച്ചറുടെ ചുമല്‍ മതിലില്‍ ഇടിച്ചു. കുട്ടിയുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ടൗണ്‍വില്ളെ വളണ്ടിയര്‍ ഫയര്‍ ഡിപാര്‍ട്മെന്‍റിലെ 30 കാരനായ ജാമി ബ്രോക് ആണ് സ്കൂളിനകത്ത് കടക്കുന്നതിനുമുമ്പ് കുട്ടിയെ കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.