ഫ്ലോറിഡ: അക്രമിയെന്ന് തെറ്റിധരിച്ച് പൊലീസ് വെടിവെച്ചയതിനെ തുടർന്ന് അരക്ക് താഴെ തളർന്ന യുവാവിന് ആറ് മില്യൺ (60 ലക്ഷം) ഡോളർ നഷ്ടപരിഹാരം. ഫ്ലോറിഡ ഗവര്‍ണറാണ് ഡോണ്‍ട്രല്‍ സ്റ്റീഫൻ എന്നയാൾക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
ചെറുപ്പക്കാരെൻറ കൈയിലിരുന്ന സെല്‍ഫോണ്‍ തോക്കാണെന്നു തെറ്റിധരിച്ച് ഷെറിഫ് ഡെപ്യൂട്ടി നാലു തവണ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ മാരകമായി പരുക്കേല്‍ക്കുകയും അരക്കു താഴേക്ക് പൂര്‍ണ്ണമായി തളർന്നുപോവുകയും ചെയ്ത ഡോണ്‍ട്രല്‍ സ്റ്റീഫന് ആറ് മില്യണ്‍ ഡോളര്‍ അനുവദിച്ചുകൊണ്ടുള്ള ബില്ലില്‍ ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസെയ്ൻറ്സ് ഒപ്പുവച്ചു.
2013ല്‍ നടന്ന വെടിവെപ്പിലാണ് ആഫ്രോ-അമേരിക്കൻ യുവാവിന് അരക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടത്. ഇത്തരം കേസുകളില്‍ പരമാവധി രണ്ട് ലക്ഷം ഡോളര്‍ നല്‍കിയാല്‍ മതി എന്ന നിലവിലുള്ള നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമ നിര്‍മാണത്തിന് ഫ്ലോറിഡ നിയമനിർമാണ സഭ അംഗീകാരം നൽകിയത്.
22 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നല്‍കാൻ സംഭവത്തില്‍ ഉള്‍പ്പെട്ട ഡെപ്യൂട്ടിയോട് 2016 ല്‍ ഫെഡറല്‍ ജൂറി ആവശ്യപ്പെട്ടിരുന്നു. ആദ്യം ആവശ്യം നിരാകരിച്ചുവെങ്കിലും പിന്നീട് നടന്ന ചര്‍ച്ചയില്‍ പാം ബീച്ച് ഷെറിഫ് 4.5 മില്യണ്‍ ഡോളര്‍ നല്‍കുന്നതിന് സമ്മതിച്ചിരുന്നു.
നഷ്ടപരിഹാരമായി ലഭിക്കുന്ന ആറ് മില്ല്യണിൽ 3.4 മില്യണ്‍ ജീവിത ചിലവിനും അറ്റോര്‍ണി ഫീസായി 1.1 മില്യണും, മെഡിക്കല്‍ ബില്ലിനു 2.5 മില്യന്‍ ഡോളറുമാണ് ചിലവഴിക്കുക. തിരക്കുപിടിച്ച റോഡിലൂടെ സ്റ്റീഫന്‍ ഡെപ്യൂട്ടി ആഡംസ് ലിനിെൻറ പട്രോള്‍ കാറിനു നേരെ നടന്നടുക്കുന്നതു കണ്ടാണ് ഡെപ്യൂട്ടി നിറയൊഴിച്ചത്. സ്റ്റിഫെൻറ കയ്യിലുണ്ടായിരുന്ന സെല്‍ഫോണ്‍ തോക്കാണെന്ന് ഡെപ്യൂട്ടി തെറ്റിധരിച്ചതാണ് വെടിവെപ്പിലേക്ക് നയിച്ചത്. വെടിയേറ്റ് നിലത്തു വീണ സ്റ്റീഫന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ഡെപ്യൂട്ടിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.