വാഷിങ്ടൺ: മെക്സിക്കൻ അതിർത്തിൽ മതിൽ പണിയാൻ ഫണ്ട് പാസാക്കാത്തതിനെ തുടർന്ന് യ ു.എസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ 16 സംസ്ഥാന ങ്ങൾ കോടതിയിൽ. കാലിഫോർണിയയിലെ യു.എസ് ഡിസ്ട്രിക്ട് കോടതിയിലാണ് പരാതി നൽ കിയത്. കാലിഫോർണിയ, കോളറാഡോ, ഇലനോയ്, മെയ്ൻ, മേരിലാൻഡ്, കേണറ്റിക്കട്ട്, ഡെലവേർ, ഹവായ്, മിഷിഗൻ, മിനിസോട, നിവേദ, ന്യൂ ജഴ്സി, ന്യൂ മെക്സികോ, ന്യൂയോർക്, ഒാറിഗൺ, വിർജീനിയ സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചത്.
ട്രംപിെൻറ പ്രഖ്യാപനത്തിനെതിരെ ആയിരക്കണക്കിനാളുകൾ തിങ്കളാഴ്ച പ്രതിഷേധ റാലി നടത്തിയിരുന്നു. പ്രസിഡൻറിെൻറ അധികാരം ദുരുപയോഗം ചെയ്ത ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ ഭരണഘടനലംഘനമാണ് നടത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയതായി കാലിഫോർണിയ അറ്റോണി ജനറൽ സേവിയർ ബസേറ പറഞ്ഞു. നിയമവാഴ്ചയോട് ആദരവില്ലാതെയാണ് ട്രംപിെൻറ പെരുമാറ്റം. അതിർത്തിയിൽ പ്രശ്നങ്ങളില്ലെന്ന് ട്രംപിനറിയാം. ദേശീയ അടിയന്തരാവസ്ഥ അനുചിതമാണെന്നും ഉത്തമബോധ്യമുണ്ട്. ഇതിനെതിരെ കേസ് നൽകിയാൽ താൻ കോടതിയിൽ പരാജയപ്പെടുമെന്നും ട്രംപിനറിയാമെന്നും അദ്ദേഹം പറഞ്ഞു.
മതിൽ നിർമാണത്തിന് 570 കോടി ഡോളറിെൻറ ഫണ്ട് പാസാക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. എന്നാൽ, ഡെമോക്രാറ്റിക് അംഗങ്ങൾക്ക് ആധിപത്യമുള്ള ജനപ്രതിനിധി സഭ ഇൗ ആവശ്യം തള്ളുകയായിരുന്നു. തുടർന്ന് സൈനികാവശ്യങ്ങൾക്ക് വകയിരുത്തിയ ഫണ്ട് വകമാറ്റി മതിൽ നിർമാണത്തിന് ഉപയോഗിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. വെള്ളിയാഴ്ച ടെക്സസിലെ ഭൂവുടമകളും പരിസ്ഥിതി പ്രവർത്തകരും ട്രംപിെൻറ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അടിയന്തരാവസ്ഥക്ക് ചില റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും എതിരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.