ന്യൂയോർക്: യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലിയുടെ ഒൗദ്യോഗിക വസതിയിൽ കർട്ടൻ സ്ഥാപിക്കാൻ കഴിഞ്ഞ വർഷം 52,701 ഡോളർ (ഏകദേശം 38 ലക്ഷം രൂപ) യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് ചെലവഴിച്ചതായി റിപ്പോർട്ട്.
ചെലവു ചുരുക്കലിെൻറ ഭാഗമായി സ്റ്റേറ്റ് ഡിപ്പാർട്മെൻറ് നിയമനങ്ങൾ നിർത്തിവെക്കുകയും ബജറ്റ് വിഹിതം വെട്ടിക്കുറക്കുകയും ചെയ്തതിനിടെയാണിത്. ന്യൂയോർക് ടൈംസാണ് റിപ്പോർട്ട് പുറത്തുവിട്ടത.് 2016ൽ ഒബാമ ഭരണകൂടത്തിെൻറ കാലത്ത് വാങ്ങാൻ ഉത്തരവിട്ട കർട്ടനാണിതെന്നാണ് നിക്കിയുടെ വക്താവ് നൽകുന്ന വിശദീകരണം. കർട്ടനുകൾക്ക് മാത്രം 29,900 ഡോളർ (21 ലക്ഷം രൂപ) വിലയുണ്ട്. കർട്ടൻ ഘടിപ്പിക്കാനും മറ്റുമുള്ള അനുബന്ധ സാമഗ്രികൾക്കായി ചെലവഴിച്ചത് 22,801 ഡോളർ (16 ലക്ഷം രൂപ) ആണ്.
കഴിഞ്ഞ വർഷം മാർച്ച്-ആഗസ്റ്റ് കാലയളവിലാണ് കർട്ടൻ സ്ഥാപിച്ചത്. നേരത്തേ ഹൗസിങ് ആൻഡ് െഡവലപ്മെൻറ് സെക്രട്ടറി ബെൻ കാഴ്സൺ 31,000 ഡോളർ (22,26,252 രൂപ) ചെലവിട്ട് ഭക്ഷണമുറിക്കായി ഫർണിച്ചർ വാങ്ങിയ സംഭവം വിവാദമായിരുന്നു. യു.എൻ ആസ്ഥാനത്തിന് തൊട്ടടുത്ത ഒൗദ്യോഗിക വസതി ഉപയോഗിക്കുന്ന ആദ്യ നയതന്ത്ര പ്രതിനിധിയാണ് നിക്കി ഹാലി. യു.എൻ സമ്മേളനങ്ങൾക്കായി എത്തുന്ന ഉന്നതതല ഉദ്യോഗസ്ഥർ സമീപത്തെ വാൽഡ്രോഫ് അസ്റ്റോറിയ ഹോട്ടലിലായിരുന്നു താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.