മോസ്കോ: സിറിയയിലെ ദൂമയിൽ വിമതർക്കുനേരെ ബശ്ശാർ ഭരണകൂടം രാസായുധാക്രമണം നടത്തിയെന്ന ആരോപണത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഫ്രാൻസ് മുന്നോട്ടുവെച്ച പ്രമേയം റഷ്യ തള്ളി. സിറിയയിലെ യഥാർഥ കുറ്റവാളികൾ ആരാണെന്ന് ലോകം കണ്ടുകഴിഞ്ഞെന്നും യു.എൻ രക്ഷാസമിതിയിൽ റഷ്യൻ അംബാസഡർ വാസിലി നബേൻസിയ പറഞ്ഞു. സിറിയയിലെ മറ്റൊരു പ്രവിശ്യയായ റഖയിലെ മാനുഷിക ദുരിതം വിലയിരുത്താൻ യു.എൻ യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാസായുധാക്രമണത്തിൽ 85 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ആക്രമണത്തിെൻറ ദൃശ്യങ്ങളും വൈറ്റ് ഹെൽമറ്റ് സംഘങ്ങൾ പുറത്തുവിട്ടു. എന്നാൽ, ഇൗ ദൃശ്യങ്ങൾ വ്യാജമാണെന്ന് ബശ്ശാർ സർക്കാർ വെളിപ്പെടുത്തിയിരുന്നു. സിറിയയിൽ നേരത്തേ എടുത്ത സിനിമയിലെ രംഗങ്ങളായിരുന്നു വൈറ്റ്ഹെൽമറ്റ് രാസായുധാക്രമണത്തിേൻറതെന്ന പേരിൽ പ്രചരിപ്പിച്ചതെന്നാണ് സർക്കാർ വാദം. രാസായുധാക്രമണത്തിനെതിരെ യു.എസും ബ്രിട്ടനും ഫ്രാൻസും സിറിയക്കു തിരിച്ചടിനൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.